മണ്ണാര്‍ക്കാട്: എടുത്ത് കൊണ്ട് പോയവര്‍ തിരികെ കൊണ്ട് വരുമെന്ന പ്രതീക്ഷ അസ്ഥാ നത്തായപ്പോള് നഷ്ടപ്പെട്ട പൂച്ചയെ തിരികെ കിട്ടാന്‍ ഉടമ പൊലീസിന്റെ സഹായം തേ ടി.പുല്ലിശ്ശേരി തോണിപ്പാടം താഴത്തെ കല്ലടി വീട്ടില്‍ ഉമ്മറാണ് വീട്ടിലെ അരുമയായ പൂച്ചയെ കണ്ടെത്തി തരണമെന്ന് അപേക്ഷിച്ച് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല് കിയത്.
മണ്ണാര്‍ക്കാട് ടൗണില്‍ ബസ് സ്റ്റാന്റ് പരിസരത്ത് കോഴിക്കട നടത്തുന്ന ഉമ്മറിന്റെ കട യുടെ പരിസരത്ത് നിന്നും കഴിഞ്ഞ മാസം 24നാണ് പേര്‍ഷ്യന്‍ ഇനത്തില്‍ പെട്ട 20000 ഓളം രൂപ വിലവരുന്ന പൂച്ചയെ നഷ്ടപ്പെട്ടത്.ഡോക്ടറെ കാണിക്കുന്നതിനായാണ് പൂച്ച യെ വീട്ടില്‍ നിന്നും രാവിലെ ഉമ്മര്‍ കൊണ്ട് വന്നത്.ഉമ്മറിന്റെ കടയും പരിസരവും പൂച്ചയ്ക്ക് പരിചിതമാണ്.ഇവിടെയുള്ളവുമായി നല്ല കൂട്ടുമാണ്.കടയുടെ പരിസരത്താ യി ചുറ്റി കറങ്ങി നിന്ന പൂച്ചയെ കാണാതാവുകയായിരുന്നു.ഒരു യുവതി പൂച്ചയെ എടു ത്ത് സ്കൂട്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.കൗതുകം കൊണ്ട് എടുത്ത് കൊണ്ട് പോയതായിരിക്കുമെന്നാണ് ആദ്യം ഉമ്മര്‍ കരുതിയത്. തിരി കെ കൊണ്ട് വരുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.സ്ത്രീയെന്ന പരിഗണനയില്‍ മറ്റ് നിയമ നടപടികള്‍ക്കൊന്നും പോയില്ല.
വീട്ടിലെ അരുമയാണ് നഷ്ടപ്പെട്ട പൂച്ച.കുടുംബത്തിലെ ഒരംഗത്തെ പോലെയാണെന്ന് ഉമ്മര്‍ പറയുന്നു.മക്കളായ ഫഹ്മിയയ്ക്കും,തഹ്ലിയയ്ക്കും ഏറെ പ്രിയപ്പെട്ടതാണ് പൂച്ച. പത്ത് ദിവസം മുമ്പ് നഷ്ടപ്പെട്ട പൂച്ചയെ ഇത്ര നാളായിട്ടും തിരികെ കിട്ടാതായപ്പോള്‍ വല്ലാ ത്ത വിഷമത്തിലാണ് ഇവര്‍.പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടികള്‍ പറഞ്ഞപ്പോ ളാണ് ഉമ്മര്‍ ഇന്ന് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.പൂച്ചയെ തിരികെ കിട്ടിയാല്‍ മതി.ഉമ്മറിനും കുടുംബത്തിനും അത്രയേ വേണ്ടൂ.താഴത്തെ കല്ലടി വീട്ടിലെ അരുമയാ ണ് യുവതിയെടുത്ത് കൊണ്ട് പോയ ആ പൂച്ച.
