എടത്തനാട്ടുകര: ചളവ ഗവ. യു.പി. സ്കൂളില്‍ നടത്തിയ പച്ചക്കറി ചലഞ്ച് ശ്രദ്ധേയമാ യി. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ചലഞ്ച് ആണ് കുട്ടികള്‍ ഏറ്റെടുത്തത്.പയര്‍,ബീന്‍സ്, മത്തന്‍, കുമ്പളം, ചുരങ്ങ, പാവയ്ക്ക, വഴുതന, വെണ്ടയ്ക്ക, തക്കാളി, ചേന, ചേമ്പ്, കോവയ്ക്ക, സവാള, ചെറിയ ഉള്ളി,മുളക്, ക്യാരറ്റ്, ബീറ്റ്റൂട്ട്, മുരിങ്ങാക്കായ, പടവലം,കാബേജ്, നേന്ത്രക്കായ, പപ്പായ തുടങ്ങിയ ധാരാളം ഇനം പച്ചക്കറികള്‍ ഈ പദ്ധതിയുടെ ഭാഗമായി ലഭിച്ചു.പിടിഎ പ്രസിഡണ്ട് കെ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ ഹെഡ്മാസ്റ്റര് എന്‍.അബ്ബാസ് അലി അധ്യക്ഷനായി.പിടിഎ. വൈസ് പ്രസിഡണ്ട് മഹ്ഫൂസ് മറ്റത്തൂര്‍,സി. ഉദയകു മാര്‍,വി.സി. ഷൗക്കത്തലി,പി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്കി. അധ്യാപക രായ വി.പ്രദീപ് കുമാര്‍, പി.ആര് ഷീജ, പി.എം സക്കരിയ,വി. ഊര്‍മ്മിള,ഷാജി ജോസഫ്, കെ. രവികുമാര്‍, പി.അഭിജിത്ത്, ഫസീല, പി ജംഷാദ്, എസ് ദൃശ്യരാജ്, ഫസീല കെ , സുമയ്യ, സിന്ധു, ബാബുരാജ്, ബിന്‍സ ബ്രയിറ്റ്, ഷീബ, പ്രസന്ന, റമീസത്ത്, നല്ല പാഠം സ്റ്റുഡന്റസ് കണ്‍വീനര്‍മാരായ അര്ഷിന്, അഗജ മറ്റ് നല്ലപാഠം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
