മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ടീച്ചേഴ്സ് സാനറ്റോറിയ സൊസൈറ്റിയു ടെ കീഴില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലയില്‍ അധ്യാപക ഭവന്‍ നിര്‍മ്മിക്കണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പരിശീലനങ്ങള്‍ ക്കും അക്കാദമിക് പ്രോഗ്രാമുകള്‍ക്കും സൗകര്യങ്ങളൊരുക്കുന്നതിനും സൈലന്റ് വാ ലി ദേശീയോദ്യാനം,ശിരുവാണി,കാഞ്ഞിരപ്പുഴ ഉദ്യാനം,മീന്‍ വല്ലം,പാത്രക്കടവ് തുടങ്ങി യ ഇടങ്ങളിലെത്തുന്ന നൂറ് കണക്കിന് പഠന-പര്യടന സംഘങ്ങള്‍ക്കും വിനോദസഞ്ചാരി കള്‍ക്കും പൊതുജനങ്ങള്‍ക്കും അധ്യാപക ഭവന്‍ ഏറെ പ്രയോജനപ്പെടും.പ്രതിവര്‍ഷം ഓരോ അധ്യാപകരില്‍ നിന്നും ടീച്ചേഴ്സ് സാനറ്റോറിയ സൊസൈറ്റി ഫണ്ടിലേക്ക് ഒരു നിശ്ചിത തുക ഈടാക്കാറുണ്ട്.അധ്യാപക ഭവനുകളുടെ നിര്‍മാണത്തിനും നടത്തിപ്പി നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളോടനുബന്ധിച്ച് പേവാര്‍ഡുകള്‍ പണിയുന്നതിനുമായാണ് പ്രസ്തുത തുക വിനിയോഗിക്കാറുള്ളത്.നിലവില്‍ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴില്‍ പാലക്കാട്ടുള്ള ശിക്ഷക് സദന്‍ മാത്രമാണ് ജില്ലയിലെത്തുന്ന അധ്യാപകര്‍ക്ക് ആശ്രയം. അപ്രഖ്യാപിത നിയമന നിരോധനം പിന്‍ വലിച്ച് നിയമാനുസൃതം ജോലി ചെയ്തുവരുന്ന മുഴുവന്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കി ശമ്പളം ലഭ്യമാക്കണമെന്നും സമ്മേളനം അധികൃതരോ ടാവശ്യപ്പെട്ടു.
‘വികല പരിഷ്‌കാരങ്ങള്‍,തകരുന്ന പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന സമ്മേളനം കെ.എസ്.ടി.യു സംസ്ഥാ ന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ പ്രസിഡണ്ട് കെ.വി.ഇല്യാസ് അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് പ്രമേയ പ്രഭാ ഷണം നടത്തി.മുനിസിപ്പല്‍ സെക്രട്ടറി പി.എം.ഷമീര്‍ മുഹമ്മദ്,ജില്ലാ ഭാരവാഹികളായ കെ.പി.എ.സലീം,എന്‍.ഷാനവാസലി,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.അന്‍വര്‍സാദത്ത്, ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്,കായികാധ്യാപക സംഘടനാ സംസ്ഥാന ട്രഷറര്‍ പി.എ. അബ്ദുല്‍ ഗഫൂര്‍,കെ.യു.ടി.എ സംസ്ഥാന സെക്രട്ടറി പി.ഹംസ,എ.ടി.ഉമ്മുസല്‍മ, ടി.കെ.അബ്ദുല്‍സലാം,പി.മുഹമ്മദലി,ടി.പി.മന്‍സൂര്‍,എം.റിയാസ് തുടങ്ങിയവര്‍ സംസാ രിച്ചു.
ഭാരവാഹികളായി കെ.വി. ഇല്യാസ്(പ്രസിഡണ്ട്),സി.കെ.അബ്ദു,എ.ടി.ഉമ്മുസല്‍മ,സിനി ഹൈദ്രു, ഇബ്രാഹിം(വൈസ് പ്രസിഡണ്ടുമാര്‍),പി.എം.ഷമീര്‍ മുഹമ്മദ് (സെക്രട്ടറി), സി.പി.ഫൈസല്‍,ആത്തിക്ക കളത്തില്‍,അബുഫൈസല്‍, കെ.മുജീബ് റഹ്മാന്‍(ജോ. സെക്രട്ടറിമാര്‍) എം.റിയാസ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
