കുമരംപുത്തൂര്‍: കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം എല്‍ എ യുടെ ആസ്തി വിക സന ഫണ്ടില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും, എം എല്‍ എ ഫണ്ടില്‍ അനു വദിച്ച കംപ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ സി കെ സൈതാലി എം എല്‍ എ ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ കല്ലടി ഉണ്ണിക്കമ്മു, പഞ്ചായത്ത് അംഗം സഹദ് അരിയൂര്‍, പ്രിന്‍സി പ്പാള്‍ എം. ഷഫീഖ് റഹ്മാന്‍,ഹെഡ്മാസ്റ്റര്‍ ബഷീര്‍. സി. എം., പി ടി എ പ്രസിഡന്റ് ഹരിദാ സന്‍, പി ടി എ വൈസ് പ്രസിഡന്റ് അബു വറോടന്‍, എം പി ടി എ പ്രസിഡന്റ് പ്രീതി ജോജി, സുധീര്‍. പി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!