തിരുവനന്തപുരം: ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയ മാക്കി സയീദ് റുസ്‌തായി രചനയും സംവിധാനവും നിർവഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗ ത്തിൽ പ്രദർശിപ്പിക്കും. ഇറാൻ ഭരണകൂടത്തിന്റെ അനുമതിയില്ലാ തെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന് ഫിപ്രസി , സിറ്റിസൺഷിപ്പ് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു . തുടർന്ന് ഇറാനിയൻ സർക്കാർ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശന മാണ് മേളയിലേത്.

മാതാപിതാക്കൾക്കും നാല് സഹോദരന്മാർക്കുമായി ജീവിതം മാറ്റി വച്ച ലൈല എന്ന 40 കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം .ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാ ധാരണക്കാരന്റെ നേർചിത്രം കൂടിയാണ് ചിത്രം വരച്ചു കാട്ടുന്നത്. അസ്ഗർ ഫർഹാദി സിനിമകളിലൂടെ ശ്രദ്ധേയയായ തരാനെ അലി ദൂസ്‌തിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൈലയെ അവതരിപ്പിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!