● ഭൂവുടമസ്ഥരുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കും. ● 3 ഡി അന്തിമ വിജ്ഞാപനം ഒരു മാസത്തിനകം
മലപ്പുറം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നിർദിഷ്ട പാലക്കാട് – കോ ഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ മലപ്പുറം ജില്ലയിലെ അ തിർത്തി നിർണയം പൂർത്തിയായി. പാലക്കാട് – മലപ്പുറം ജില്ലാ അ തിർത്തിയായ എടപ്പറ്റയിൽ നിന്നുതുടങ്ങിയ ഗ്രീൻഫീൽഡ് അതി ർത്തി നിർണയം 36 പ്രവൃർത്തി ദിനങ്ങൾക്കുള്ളിലാണ് പൂർത്തിയാ യത്. പുതുതായി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാത മലകളും കുന്നു കളും ചേർന്ന തീർത്തും ദുർഘടമായ പ്രദേശങ്ങളിലൂടെയാണ് കട ന്നുപോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോ ടെ റെക്കോർഡ് വേഗത്തിലാണ് ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയാക്കാനായത്.
മലപ്പുറം – കോഴിക്കോട് ജില്ലാ അതിർത്തിയായ വാഴയൂർ പഞ്ചായ ത്തിൽ ചാലിയാറിനോട് ചേർന്നാണ് ജില്ലയിലെ ഗ്രീൻഫീൽഡ് പാത യുടെ അവസാനത്തെ അതിർത്തിക്കുറ്റിയടിച്ചത്. ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, വാഴ യൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ എന്നിവർ ചേർ ന്നാണ് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ജില്ലയിലെ അവസാന അ തിർത്തിക്കുറ്റിയടിച്ചത്. ചടങ്ങിൽ തഹസിൽദാർ സി.കെ. നജീബ്, ഡെപ്യൂട്ടി തഹസീൽദാർ കോമു കമർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ റിട്ട. ഡെപ്യൂട്ടി കലക്ടർ എൻ. പ്രേമചന്ദ്രൻ, റിട്ട. തഹസിൽദാർ വർഗീസ് മംഗലം, കൺസൽടന്റായ ടി.പി.എഫ് എഞ്ചിനീയറിങ് ലിമിറ്റഡ് കേരള മാനേജർ രതീഷ് കുമാർ, ദേശീയ പാത ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലേയും ദേശീയപാത അതോറി റ്റിയിലേയും ഉദ്യോഗസ്ഥർ, സ്ഥലം ഉടമകൾ തുടങ്ങിയവർ സന്നിഹിതരായി.
ഗ്രീൻഫീൽഡ് പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ലഭിച്ച പരാതികളിൽ ദേശീയപാത അതോറിറ്റിയിൽ നിന്നും മറു പടി ലഭ്യമാക്കി എല്ലാ പരാതികളിലും തീർപ്പ് കല്പിക്കും. പരാതിക ളിലെ തീർപ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തി റക്കുക. ഒരുമാസത്തിനകം 3ഡി വിജ്ഞാപനം പ്രസിദ്ധീ കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ എടപ്പറ്റ, കരുവാര കുണ്ട്, തുവ്വൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂർ, എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവനൂർ, അരീക്കോട്, മുതുവല്ലൂർ, ചീ ക്കോട്, വാഴക്കാട്, വാഴയൂർ എന്നീ 15 വില്ലേജുകളിലൂടെയായി 52.85 കിലോമീറ്റർ ദൂരത്തിലാണ് പുതിയപാത കടന്നുപോകുക. പദ്ധതി യ്ക്കായി 238 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ നിന്നും ഏറ്റെടുക്കുന്നത്. ഗ്രീൻഫീൽഡ് പാതയുടെ അതിർത്തി നിർണയത്തിനായി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഓരോ 50 മീറ്ററിലും ഇരു വശ ത്തും 1057 വീതം അതിർത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. അതി ർത്തി നിർണയത്തിനോടൊപ്പം ഓരോ സർവ്വേ നമ്പറിൽ നിന്നും എറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ലഭ്യമാ ക്കുന്നതിനുള്ള സർവ്വെ ജോലികളും ഇതോടൊപ്പം പൂർത്തിയായി. ഡി.ജി.പി.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ സർവേയാണ് അതിർത്തി നിർണയത്തിനും സ്കെച്ചുകൾ തയ്യാറാ ക്കുന്നതിനും ഉപയോഗിക്കുന്നത്.