അലനല്ലൂര്‍: വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിനായി ഉപ യോഗിക്കാന്‍ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ജൈവ പച്ചക്ക റി കൃഷി തുടങ്ങി.സ്‌കൂള്‍ വളപ്പില്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വ ത്തിലാണ് പച്ചക്കറി കൃഷിയുടെ രണ്ടാം ഘട്ടത്തിന് വിത്തിറക്കിയ ത്.പയര്‍,വെണ്ട,വഴുതന,ചീര,മുളക്,കൂര്‍ക്ക,ഇഞ്ചി,മധുരക്കിഴങ്ങ്,കറിവേപ്പ്,ചീരച്ചേമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത് ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷന്‍ അലി മഠത്തൊടി മുഖ്യാതിഥി യായിരുന്നു.പിടിഎ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അധ്യക്ഷനാ യി.വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത്,എംപിടിഎ പ്രസിഡന്റ് കെ കാര്‍ത്തിക കൃഷ്ണ,വൈസ് പ്രസിഡന്റ് പി ഫെമിന,പ്രധാന അ ധ്യാ പകന്‍ സി ടി മുരളീധരന്‍,എസ്എംസി അംഗം നാസര്‍ കാപ്പുങ്ങ ല്‍,കര്‍ഷകരായ പി അബു,ടി കെ മുഹമ്മദ്,പി അസീസ്, അധ്യാപക രായ കെ എം ഷാഹിന സലീം,കെ എ മിന്നത്ത്,സി മുഹമ്മദാലി,എം മിനീഷ,എം ഷിബില,എ പി ആസിം ബിന്‍ ഉസ്മാന്‍,കെ പി ഫായിഖ് റോഷന്‍,എന്‍ ഷാഹിദ് സഫര്‍ എന്നിവര്‍ സംബന്ധിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയെ കുറിച്ച് പ്രായോഗികതയിലൂടെ അറി വ് പകരുകയും അധ്വാനശീലവും സഹകരണ മനോഭാവവും വളര്‍ ത്തിയെടുക്കുക കൂടി ലക്ഷ്യമിട്ടാണ് സ്‌കൂളില്‍ പച്ചക്കറി കൃഷി നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.