മലമ്പുഴ: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പു തിയ ദ്രുതകര്‍മ്മ സേനകള്‍ രൂപീകരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 47-ാമത് ജില്ലാ സമ്മേളനം ആ വശ്യപ്പെട്ടു.പഞ്ചായത്ത് തലത്തില്‍ ലൈസണ്‍ ഓഫീസറെ നിയമി ക്കണം.ജീവനക്കാരുടെ പുനര്‍വിന്യാസം നടപ്പിലാക്കുക,പുതിയ സ്‌റ്റേഷനുകള്‍ അനുവദിക്കുക,അഞ്ച് വര്‍ഷം തികഞ്ഞ റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് അര്‍ഹതപെട്ട പ്രമോഷന്‍ നല്‍കുക, പങ്കാ ളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേ ളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം എ പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മനുഷ്യ-വന്യജീവി സംഘ ര്‍ഷത്തിന് അറുതി വരുത്താന്‍ ജനങ്ങളും വനംവകുപ്പ് ജീവനക്കാ രും കൂട്ടായി പ്രയത്‌നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാ ട്,അഗളി,വാളയാര്‍,കൊല്ലങ്കോട് എന്നിവടങ്ങളില്‍ പുതിയ ദ്രുത കര്‍മ്മ സേനകള്‍ രൂപീകരിക്കുന്നതിന് ശക്തമായ ഇടപെടല്‍ നട ത്തുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സി രാജേഷ്‌കുമാര്‍ അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് എംഎസ് ബിനുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി കെ സുധീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കിഴക്കന്‍ മേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിജയാനന്ദന്‍, പാലക്കാ ട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസന്‍,പാലക്കാട് ഫ്‌ളെയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ശിവ പ്രസാദ്,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ സേതുമാധവന്‍, ഖജാ ന്‍ജി പി വിനോദ്,വൈസ് പ്രസിഡന്റുമാരായ എം ശ്രീനിവാസന്‍,ഇ ബി ഷാജിമോന്‍,സംസ്ഥാന കമ്മിറ്റി അംഗം കെ സന്തോഷ് എന്നി വര്‍ സംസാരിച്ചു.
വനംവകുപ്പില്‍ നിന്നും വിരമിച്ച മുസ്തഫ സാദിഖ്,എന്‍ വൈ വര്‍ഗീ സ്, എന്‍ രാമന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായ പിഎസ് മണിയന്‍,കെ ഗിരീഷ്, വിഎം ഷാനവാസ്,വി മൂര്‍ത്തി എന്നിവരേയും എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദി ച്ചുസംസ്ഥാന സെക്രട്ടറി പി പ്രമോദ് കുമാര്‍,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി മുരളീധരന്‍,കെ എ മുഹമ്മദ് ഹാഷിം,വി ഉണ്ണികൃ ഷ്ണന്‍, നിതീഷ് ഭരതന്‍,കെ സുരേഷ്,എ പ്രതീഷ്,എം രാമദാസ്,കെ ഗീരീഷ് എന്നിവര്‍ സംസാരിച്ചു.പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ രാമകൃഷ്ണന്‍ അധ്യക്ഷനായി.ജില്ലാ ജോയി ന്റ് സെക്രട്ടറി എ പ്രത്യുഷ് സ്വാഗതം പറഞ്ഞു.