മണ്ണാര്‍ക്കാട്: നവംബര്‍ ഒന്നിന് മണ്ണാര്‍ക്കാട് സംഘടിപ്പിക്കുന്ന സ്വത ന്ത്ര കര്‍ഷക സംഘം പ്രതിഷേധ ധര്‍ണ്ണ വന്‍ വിജയമാക്കാന്‍ മണ്ണാര്‍ ക്കാട് ചേര്‍ന്ന മണ്ണാര്‍ക്കാട്, കോങ്ങാട് നിയോജക മണ്ഡലങ്ങളിലെ സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തകരുടെ സംയുക്ത യോഗം തീരുമാനിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍ .എയുമായ കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.എം.പി.എ ബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്എം. മമ്മദ് ഹാജി, നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റു മാരായ ടി.എ സലാം മാസ്റ്റര്‍. യൂസഫ് പാലക്കല്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, എം. കുഞ്ഞി മുഹമ്മദ്, നിജാമുദീന്‍ പൊന്നംകോട്. വൈശ്യന്‍ മുഹമ്മദ്, എ. യൂസുഫ് മിശ്കാത്തി, എം. മുഹമ്മദ് കുട്ടി. സൈനുദ്ദീന്‍ താളിയില്‍. ടി. മുഹമ്മദുണ്ണി എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ മുഹമ്മദലി ബുസ്താനി സ്വാഗതവും. പി. മൊയ്തീന്‍ നന്ദിയും പറഞ്ഞു.