മണ്ണാര്‍ക്കാട്: ഗവര്‍ണര്‍ അധികാര പരിധി വിട്ട് ഒരിഞ്ച് പോലും കട ക്കാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണര്‍ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായുള്ള അധികാരവും പദ വിയും വെച്ച് കൊണ്ട് പ്രവര്‍ത്തിക്കണം.ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശ മനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടി ക്കാട്ടി.സിഐടിയു പതിനഞ്ചാമത് ജില്ലാ സമ്മേളനത്തിന്റെ സമാപ നം കുറിച്ച് എംഇഎസ് കല്ലടി കോളേജ് മൈതാനത്ത് നടന്ന പൊതു സമ്മേളനം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.

ഗവര്‍ണര്‍ക്ക് സംഭവിച്ചതെന്താണെന്ന് പിടികിട്ടുന്നില്ല.അത് മുഖ്യ മന്ത്രിക്കോ സംസ്ഥാന സര്‍ക്കാരിനോ പരിഹരിക്കാന്‍ കഴിയു ന്നതല്ലെന്നും ബന്ധപ്പെട്ടവര്‍ നല്ലരീതിയില്‍ അതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മെല്ലെ സംസ്ഥാന സര്‍ ക്കാരിനെ തോണ്ടിക്കളയാമെന്ന് വിചാരിച്ചാല്‍ ആ തോണ്ടലൊന്നും ഏശില്ല.വ്യക്തിപരമായി ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യനാകില്ല. അങ്ങി നെയൊന്നിന് പുറപ്പെട്ടാല്‍ സമ്മതിക്കുന്ന നാടല്ല കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യത്തിന്റേതായ രീതികളും നിയമങ്ങളും ചട്ടങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ.നാട് ഏല്‍പ്പിച്ച ജനവിധി സര്‍ക്കാര്‍ നിറവേറ്റും. അനാവശ്യ മായ കാര്യങ്ങളുടെ പിറകെ പോകാന്‍ സമയമില്ല.നാട് കൂടുതല്‍ പുരോഗതിയിലേക്കും വികസനത്തിലേക്കും കുതിക്കണം. നാടി ന്റെ വികസനത്തിന് തടയിടാന്‍ ആര് വന്നാലും അത് എന്റെ ഗവ ണ്‍മെന്റ് എന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ വിളിക്കുന്ന ഗവര്‍ണറാ യാല്‍ പോലും അത്തരം ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി അധ്യക്ഷനായി. നേതാ ക്കളായ എകെ ബാലന്‍,പാലൊളി മുഹമ്മദ് കുട്ടി,യു പി ജോസഫ്,വി സി കാര്‍ത്ത്യായനി,ഇഎന്‍ സുരേഷ് ബാബു,എം ഹംസ, ടികെ നൗഷാദ്,പി മനോമോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!