അലനല്ലൂര്‍: രണ്ട് ദിവസങ്ങളിലായി മൂവായിരത്തി അഞ്ഞൂറിലധി കം കുട്ടിപ്രതിഭകള്‍ മാറ്റുരച്ച മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സ വത്തിന് അലനല്ലൂരില്‍ ആവേശകരമായ സമാപനം.സ്‌കൂള്‍ തല ത്തില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒവറാള്‍ ചാമ്പ്യന്‍മാരായി.മേളയുടെ ആതിഥേയരായ ജിവിഎച്ച്എസ്എസ് അലനല്ലൂര്‍ രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട് എംഇടി ഇംഗ്ലീഷ് മീഡി യം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

ശാസ്ത്രമേളയില്‍ യു.പി. വിഭാഗത്തില്‍ 37 പോയന്റ് നേടി വി.പി. എ.യു.പി.എസ്. കുണ്ടൂര്‍കുന്നും എച്ച്.എസ്. വിഭാഗത്തില്‍ 49 പോയ ന്റ് നേടി ജി.എച്ച്.എസ്. അലനല്ലൂരും എച്ച്.എസ്.എസ് / വി.എച്ച്. എസ്എസ് വിഭാഗത്തില്‍ 32 പോയന്റ് നേടി കെ.എച്ച്.എസ് കുമരം പുത്തൂരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഗണിത ശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ 33 പോയന്റ് നേടി ജി.എല്‍.പി.എസ്. കല്ലടി ക്കോടും യു.പി. വിഭാഗത്തില്‍ 29 പോയന്റ് നേടി ജി.എച്ച്.എസ്. എസ്. കാരാകുറിശ്ശിയും എച്ച്.എസ്. വിഭാഗത്തില്‍ 90 പോയന്റ് നേടി കെ.എച്ച്.എസ്.കുമരംപുത്തൂരും എച്ച്.എസ്.എസ്. വിഭാഗ ത്തില്‍ 90 പോയന്റ് നേടി ജി.എച്ച്.എസ്. പൊറ്റശ്ശേരിയും ഒന്നാമതെ ത്തി.പ്രവൃത്തി പരിചയമേളയില്‍ എല്‍.പി.വിഭാഗത്തില്‍ 74 പോയ ന്റ് നേടി എ.എല്‍.പി.എസ്. കാരാപ്പാടവും യു.പി. വിഭാഗത്തില്‍ 59 പോയന്റ് നേടി എ.യു.പി.എസ്. കുമരംപുത്തൂരും എച്ച്.എസ്. വിഭാ ഗത്തില്‍ 121 പോയന്റ് നേടി എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാര്‍ ക്കാടും എച്ച്.എസ്.എസ് /വി എച്ച്.എസ്.എസ്. വിഭാഗത്തില്‍ 147 പോയന്റ് നേടി ഡി.ബി.എച്ച്.എസ്.തച്ചമ്പാറയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സാമൂഹ്യ ശാസ്ത്രമേളയില്‍ എല്‍.പി. വിഭാഗത്തില്‍ 20 പോയന്റ് നേടി കെ.എ.എല്‍.പി.എസ്.അലനല്ലൂരും യു.പി. വിഭാഗത്തില്‍ 21 പോയന്റ് നേടി ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകരയും എച്ച്. എസ് വിഭാഗത്തില്‍ 37 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് കാരാ കുറുശ്ശിയും എച്ച്.എസ്.എസ് /വി.എച്ച്.എസ്.എസ്. വിഭാഗത്തില്‍ 43 പോയിന്റ് നേടി ജി.എച്ച്.എസ്. പൊറ്റശ്ശേരിയും ഒന്നാം സ്ഥാനത്തെ ത്തി.ഐ.ടി. മേളയില്‍ യു.പി. വിഭാഗത്തില്‍ 21 പോയന്റ് നേടി എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാര്‍ക്കാടും എച്ച്.എസ്. വിഭാഗ ത്തില്‍ 48 പോയന്റ് നേടി കെ.ടി.എം.എച്ച്.എസ്. മണ്ണാര്‍ക്കാടും എച്ച്.എസ്.എസ് / വി.എച്ച്.എസ്.എസ് വിഭാഗത്തില്‍ 43 പോയന്റ് നേടി ജി.എച്ച്.എസ്. പൊറ്റശ്ശേരിയും ഒന്നാം സ്ഥാനം നേടി.എല്‍.പി. വിഭാഗം ശാസ്ത്രമേളയില്‍ 23 പോയന്റ് നേടി കെ.എ. എല്‍.പി.എസ്. അലനല്ലൂര്‍ ഒന്നാം സ്ഥാനം നേടി.

സമാപന സമ്മേളനം കോങ്ങാട് എംഎല്‍എ അഡ്വ കെ ശാന്തകുമാ രി ഉദ്ഘാടനം ചെയ്തു.വിവിധ മേളകളില്‍ ഓവറോള്‍ നേടിയ വിദ്യാ ലയങ്ങള്‍ക്കുള്ള ട്രോഫികള്‍ എംഎല്‍എ വിതരണം ചെയ്തു.അലനല്ലൂ ര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനാ യി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി അബ്ദുള്‍ സലീം,ഷാനവാ സ് പടുവന്‍പാടന്‍,അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്‍,അലി മഠത്തൊടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ ജി അനില്‍കുമാര്‍,അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ എ ആര്‍ രവിശങ്കര്‍,അലനല്ലൂര്‍ ജിവി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ യു കെ ലത,പിടിഎ വൈസ് പ്രസിഡ ന്റ് അഷ്‌റഫ് ഹാജി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്,പ്രധാന അധ്യാപകന്‍ ദാമോദരന്‍ പള്ളത്ത്,ഡെപ്യുട്ടി പ്രധാന അധ്യാപിക ത്രേസ്യാമ്മ ജേ ക്കബ്,സ്റ്റാഫ് സെക്രട്ടറി സന്തോഷ്,പ്രോഗ്രാം കണ്‍വീനര്‍ സലീം നാലകത്ത്,കെഎ സുദര്‍ശനകുമാര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!