തച്ചമ്പാറ: കെ.പി.എസ്.ടി.എ മണ്ണാർക്കാട് ഉപജില്ലയുടെ നേതൃത്വ ത്തിൽ വിദ്യാലയങ്ങളിൽ പ്രതിഷേധ ദിനംആചരിച്ചു. തുടർന്ന് വൈകീട്ട് ഉപജില്ലാ ഓഫിസിനു മുമ്പിൽ നടന്ന ധർണ നടത്തി. നഗര സഭാ കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻറ് വി.നൗഷാദ് ബാബു അധ്യക്ഷനായി. ഹൈസ്കൂ ളുകളിലെ അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 ആക്കുക., എയ്ഡ ഡ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഗവൺമെൻറ് പ്രൈ മറി പ്രധാന അധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കുക, കു ട്ടികളുടെ ഉച്ചഭക്ഷണ നിരക്ക് കാലോചിതമായി പരിഷ്കരിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കുക എന്നീ ആവ ശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ദിനം ആചരിച്ചത്. ഉപജില്ലാ സെ ക്രട്ടറി യു.കെ.ബഷീർ, ജി.രാജലക്ഷ്മി, പി.കെ.അബ്ബാസ്, എം.വിജയ രാഘവൻ, ജാസ്മിൻ കബീർ, ബിജു ജോസ്, മനോജ് ചന്ദ്രൻ, നൗഫൽ താളിയിൽ, ഡോ.എൻ.വി.ജയരാജൻ, പി.രമ, പി.സുധീർ, എം.ഹരിദേ വ്, നസറുദ്ദീൻ എന്നിവർ സംസാരിച്ചു.