അലനല്ലൂര്‍: തിരുവല്ല ഇലന്തൂരില്‍ നടന്ന നരബലി നവോത്ഥാന കേ രളത്തിന് അപമാനമാണെന്ന് എടത്തനാട്ടുകര അല്‍ ഹിക്മ അറബി ക് കോളേജ് വിസ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ‘തന്‍മിയ’ ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. കുറ്റവാളി കള്‍ക്കെതിരായ അന്വേഷണം വേരുകളിലെത്തി കണ്ണികളെല്ലാവ രും പിടിക്കപ്പെടണം. അവരുടെ ജീവിത സാഹചര്യങ്ങള്‍ പഠന വി ധേയമാക്കുകയും നരബലിയുടെ പിന്നിലുള്ള അന്ധവിശ്വാസം സ മൂഹമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുകയും വേണം.ഇത്തരം വി ശ്വാസങ്ങള്‍ക്കെതിരെ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്ക ണം.രാഷ്ട്രീയ നിറം നോക്കി കുറ്റവാളികളെ സംരക്ഷിക്കുന്ന നില ഒരു കാരണവശാലും ഉണ്ടാകരുതെന്നും ഉദ്ഘാടന സമ്മേളനം ചൂണ്ടിക്കാട്ടി.
ആര്‍ട്‌സ് ഫെസ്റ്റ് പ്രശസ്ത മാപ്പിള സാഹിത്യകാരന്‍ ഒ.എം കരുവാര കുണ്ട് ഉദ്ഘാടനം ചെയ്തു. വി.ഷൗക്കത്തലി അന്‍സാരി അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ റിഷാദ് പൂക്കാടഞ്ചേരി, കോളേജ് ചെയര്‍മാന്‍ അബ്ദുല്‍ കബീര്‍ ഇരിങ്ങല്‍തൊടി, വിസ്ഡം അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം. സുധീര്‍ ഉമ്മര്‍, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ ഉപാധ്യ ക്ഷന്‍ സുല്‍ഫീക്കര്‍ പാലക്കാഴി, ഷരീഫ് കാര, അബ്ദുസ്സലാം മാസ്റ്റര്‍, ഷാനിബ് അല്‍ ഹികമി, മുഹമ്മദ് ഷഫീഖ് അല്‍ ഹികമി, ഷംഷാദ് അല്‍ ഹികമി, ആസിഫ് അല്‍ ഹികമി, വിസ്ഡം സ്റ്റുഡന്റ്‌സ് യൂണി യന്‍ പ്രസിഡന്റ് ഇ.അസ്ലം, സെക്രട്ടറി അമീന്‍ അഹ്മദ് മങ്കട, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അഹ്മദ് കബീര്‍ തിരുവനന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു.ആര്‍ട്‌സ് ഫെസ്റ്റില്‍ ടീം സആദ, ടീം നജാഹ്, ടീം ഫലാ ഹ് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കി.