തച്ചനാട്ടുകര:സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേ ശവുമായി വടശ്ശേരിപ്പുറം കൊമ്പം മനാറുൽ ഹുദ മദ്രസയിൽ നബി ദിനം വിപുലമായി ആഘോഷിച്ചു. മൗലീദ് പാരായണത്തിന് ശേഷം ദഫ് മുട്ട്, സ്‌കൗട്ട്,പ്രവാചക പ്രകീർത്തന ഗാനങ്ങൾ എന്നിവയുടെ അകമ്പടിയോടെ നൂറ് കണക്കിന് വിദ്യാർത്ഥികളും പൂർവ്വ വിദ്യാ ർത്ഥികളും രക്ഷിതാക്കളും അണിനിരന്ന നബിദിന റാലി നടത്തി. ഖത്തീബ് കെ.മായിൻ ഫൈസി ഉദ്ഘാടനം ചെയ്തു.മഹല്ല് സെക്രട്ടറി കെ.ഹസ്സൻ മാസ്റ്റർ,മദ്രസ സെക്രട്ടറി എൻ.ഹൈദർഹാജി,സമദ് നാലകത്ത്,അക്കര മുഹമ്മദ്, സി.ടി.ഹൈദരലി,എൻ.ഹമീദ്, കെ. പി.ഷഫീഖ് അലി,എം.വഹീദ്,എൻ.ഒ.ഷിഹാബുദ്ദീൻ, ഷിഹാബ് അക്കര തുടങ്ങിയവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!