മണ്ണാര്‍ക്കാട് :നഗരസഭയില്‍ അഗതി രഹിത കേരളം പദ്ധതി വഴി വിതരണം ചെയ്യുന്ന ആശ്രയ കിറ്റില്‍ അഴിമതി നടത്തിയവര്‍ക്കെ തിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.നഗര ഗ്രാമ മേഖലയില്‍ ആശ്രയത്തിന് ആരുമില്ലാത്ത അതി ദരിദ്രരെ കണ്ടെത്തി കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന കിറ്റി ല്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഡി എഫ് പ്രതിഷേധവുമായി എത്തിയത്.
അഞ്ച് കിലോ അരി,അരക്കിലോ വീതം ചെറുപയര്‍,കടല, വന്‍ പയര്‍,ശര്‍ക്കര,പരിപ്പ്,വെളിച്ചെണ്ണ,ഒരു കിലോ പഞ്ചസാര, കാല്‍ കിലോ തേയില എന്നിവ നല്‍കുന്നതിന് കുടുംബശ്രീ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുമായണ് കരാറുള്ളത്.നഗരസഭ പത്താം വാര്‍ഡ് കൗണ്‍സിലര്‍ പി പ്രസാദാണ് കിറ്റില്‍ തൂക്കകുറവുള്ളതായ ആരോ പണമുന്നയിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പല വാര്‍ഡു കളിലും വിതരണം ചെയ്ത കിറ്റുകളില്‍ ക്രമക്കേട് കണ്ടെത്തുകയാ യിരുന്നു.കിറ്റ് വിതരണത്തില്‍ നിന്നും ത്രിവേണി മാര്‍ക്കറ്റിനെ ഒഴിവാക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരു ന്നു.ഇതിനിടെയാണ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാ വശ്യപ്പെട്ട് യുഡിഎഫ് പ്രത്യക്ഷ സമരവുമായി എത്തിയത്.
കോടതിപ്പടി പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു.ഡിസിസി ജന റല്‍ സെക്രട്ടറി പി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.കെ സി അബ്ദുറഹ്മാന്‍ അധ്യക്ഷനായി.നേതാക്കളായ റഷീദ് ആലായന്‍, വിവി ഷൗക്കത്തലി,സി മുഹമ്മദ് ബഷീര്‍,അയ്യപ്പന്‍,സി ഷെഫീഖ് റഹ്മാന്‍,അരുണ്‍കുമാര്‍ പാലക്കുറുശ്ശി,ഷെമീര്‍ പഴേരി,പ്രസീത, മാസിത സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പി ഖാലിദ് സ്വാഗത വും മനോജ് നന്ദിയും പറഞ്ഞു.മാര്‍ച്ചിന് പി മുത്തു,മുജീബ് പെ രിമ്പിടി,നാസര്‍ പാതാക്കര,ഹുസൈന്‍ കളത്തില്‍,ആലിപ്പു ഹാ ജി,കൃഷ്ണകുമാര്‍,ഹംസ കുറുവണ്ണ,യുസഫ് ഹാജി,മുജീബ് ചോലേ ത്ത്,സമീര്‍ വേളക്കാടന്‍, രാധാകൃഷ്ണന്‍, ഷറഫുന്നീസ, സുഹറ,ഉഷ, നിജോ,അനീഷ് വടക്കുമണ്ണം,സമദ് പൂവ്വക്കോടന്‍,ഷമീര്‍ നമ്പിയ ത്ത്,സക്കീര്‍ മുല്ലക്കല്‍,സി മുജീബ് റഹ്മാന്‍,സി.കെ അഫ്‌സല്‍, ഷാഹിദ,ശാരദ,ഷബാന എന്നിവര്‍ നേതൃത്വം നല്‍കി.