മണ്ണാര്‍ക്കാട്: സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രവാ ചക സന്ദേശവുമായി വിശ്വാസികള്‍ ഇന്ന് നബിദിനമാഘോഷി ച്ചു.റബീഉല്‍ അവ്വല്‍ 12ന് പിറന്ന വിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497-ാം ജന്‍മദിനമാണ് ഇന്ന്.പള്ളികളിലും മദ്രസ കളിലും വിവിധ പരിപാടികള്‍ നടന്നു.വീഥികള്‍ ഘോഷയാത്ര കളാല്‍ വര്‍ണാഭമായി.പ്രവാചകന്റെ മഹത്വം പ്രകീര്‍ത്തിപ്പിക്കുന്ന ഗാനങ്ങള്‍ക്ക് ചുവട് വെച്ച് നീങ്ങിയ ദഫ്മുട്ട് ഘോഷയാത്രയ്ക്ക് നിറപ്പകിട്ടേകി.
മണ്ണാര്‍ക്കാട് ചന്തപ്പടി തന്‍വീറുകള്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി.
തെങ്കര തത്തേങ്ങലം ദാറുസ്സലാം സെക്കണ്ടറി മദ്രസയുടെ നേതൃത്വ ത്തില്‍ നബിദിനമാഘോഷി ച്ചു. രാവി ലെ പള്ളി അങ്കണത്തില്‍ അഷ്‌റഫ് തങ്ങള്‍ പതാക ഉയര്‍ത്തി.മഹല്ല് ഖാസി റിയാസ് അസ്ഹ രി സന്ദേശം നല്‍കി.തുടര്‍ന്ന് ദഫ്മുട്ടിന്റെ അകമ്പടിയോടെ നബി ദിന റാലിയും നടന്നു.പതിവ് പോലെ റാലിയ്ക്ക് യുവജന കൂട്ടായ്മ യുടെ സ്വീകരണവുമുണ്ടായി.പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി മഹല്ല് പ്രദേശം ചുറ്റി മദ്രസ അങ്കണത്തില്‍ സമാപിച്ചു. മൊയ്ദീ ന്‍ വാഫി,അലി ഫൈസി,സലീം മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊടുവാളിപ്പുറം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന പരിപാടി യില്‍ മഹല്ല് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി പയ്യനെടം പതാക ഉയര്‍ ത്തി.പിഎംകെ തങ്ങള്‍,ശറഫുദ്ദീന്‍ അഹ്‌സനി,സെക്രട്ടറി പി സി മുഹമ്മദാലി എന്നിവര്‍ സംബന്ധിച്ചു.
വേങ്ങ സുബുലുസ്സലാം മദ്രസയുടെ നേതൃത്വത്തിൽ നബി ദിനം വി പുലമായ രീതിയിൽ ആഘോഷിച്ചു മഹല്ല് പ്രസിഡന്റ് എ അസൈ നാർ മാസ്റ്റർ പതാക ഉയർത്തി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി വേങ്ങ മഹല്ല് ഖാളി സയ്യിദ് ഷിഹാ ബുദീൻ ബുഹാരി തങ്ങൾ വേങ്ങ മഹല്ല് കമ്മിറ്റി ഭാരവാഹികളായ പി പി ഹംസ, എം കെ മുഹമ്മദലി,മൂസ തെക്കൻ, പി പി നാസർ, പുതിയകത്ത് അലി, കെ ഹൈദർ അലി എ ഷൌക്കത്ത്, ആലായൻ മുഹമ്മദ് ആലായൻ കുഞ്ഞാണി അബു കൊലോത്തോടി, റാഫി മുസ്‌ലിയാർ, സലിം മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി