മണ്ണാര്‍ക്കാട്: സിഐടിയു പാലക്കാട് ജില്ലാ സമ്മേളനത്തോടനു ബന്ധിച്ച് വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരണവും പ്രത്യാഘാ തവും എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് സെമിനാര്‍ നടത്തി. സി ഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ഇല ക്ട്രിസിറ്റി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ.ബി പ്രദീപ് വിഷയാവതരണം നടത്തി.ജില്ലാ ട്രഷറര്‍ ടി കെ അച്യുതന്‍ അധ്യ ക്ഷനായി.സിഐടിയു നേതാക്കളായ പി മനോമോഹനന്‍,വിവി വിജയന്‍,വി സി കാര്‍ത്യായനി,കെ പി മസൂദ്,ഓഫീസേഴ്‌സ് അ സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സിഐടിയു ഡിവിഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ സ്വാഗതവും കെ എസ്ഇബി വര്‍ക്കേഴ്‌സ് അസോസി യേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ശിവദാസന്‍ നന്ദിയും പറഞ്ഞു.