ആലത്തൂര്‍: സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. സർവേയുടെ ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ മേ ലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അധ്യക്ഷയായി. 800 -ഓളം വളണ്ടിയർമാരുടെ സഹകരണത്തോടെ ഒക്ടോബര്‍ 12 വരെ നടക്കുന്ന സര്‍വ്വേയ്ക്ക് തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, അംഗ ങ്ങള്‍, പ്രേരക്മാര്‍ നേതൃത്വം നല്‍കും.പട്ടികജാതി-പട്ടികവര്‍ഗ്ഗ-ന്യൂ നപക്ഷ വിഭാഗക്കാര്‍, അതിര്‍ത്തി പ്രദേശങ്ങളിലെ നിരക്ഷരര്‍ എന്നിവരെ കണ്ടെത്തി 2023 ജനുവരിയോടെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർവ്വേക്ക് ശേഷം ഒക്ടോബര്‍ 15 മുതല്‍ ഇവര്‍ക്കുള്ള ക്ലാസുകള്‍ നൽകും.
മേലാര്‍കോട് ഗ്രാമപഞ്ചായത്ത് വലതല സാംസ്‌കാരിക നിലയത്തി ൽ നടന്ന പരിപാടിയിൽ സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേ റ്റർ മനോജ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്നാ ഹസൻ, വാർഡ് അംഗ ങ്ങളായ സുജാത, ഓമന മുരുകൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ആർ. സന്തോഷ്, പ്രേരക് വി. സജിത, ജില്ലാ സാക്ഷരതാ സമിതി അംഗം ഒ. വിജയൻമാസ്റ്റർ എന്നിവർ സംസാരിച്ചു.