പാലക്കാട്: വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമാ യി ബന്ധിപ്പിക്കുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.തെര ഞ്ഞെടുപ്പ് വിഭാഗത്തിലാണ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയത്.സ്വന്തം ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ച് ജില്ലാ കലക്ട ര്‍ മൃണ്‍മയി ജോഷി ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം നിര്‍വഹിച്ചു.
സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എ ന്നിവര്‍ക്ക് സ്വന്തം ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഉണ്ടെന്നും എല്ലാവരും ആധാര്‍ നമ്പര്‍, തെരഞ്ഞെടുപ്പ് ഐ.ഡി. നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹി തം ഹെല്‍പ്പ് ഡെസ്‌കിനെ സമീപിക്കാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയത്ത് ഹെല്‍പ് ഡെസ് കിന്റെ സേവനം പ്രയോജനപ്പെടുത്താം. വോട്ടര്‍ പട്ടിക ശുദ്ധീകരി ക്കുന്നതുമായി ബന്ധപ്പെട്ട് ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കു ന്നതിനാണ് ആധാറുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നത്. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്, www.nvsp.in ല്‍ ഓണ്‍ലൈനായി ബന്ധിപ്പി ക്കാം.ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ഇലക്ഷന്‍ വി ഭാഗം ജില്ലാ അസിസ്റ്റന്റ് പി.എ. ടോംസ്, ഇലക്ഷന്‍ വിഭാഗം ഉദ്യോഗ സ്ഥര്‍ പങ്കെടുത്തു.