മണ്ണാര്‍ക്കാട്: ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായി ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന പ്ലാനറ്റ് 50-50 ബൈ 2030 ജെന്‍ ഡര്‍ ഇക്വാളിറ്റി കാമ്പയിന്‍ നാളെ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.വി.എ.ഹസീന വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്ത് എംഇഎസ് കോളേ ജിനെയാണ് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തിരഞ്ഞെടുത്തിരി ക്കുന്നത്.
യുഎന്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഗ്വയ്ന്‍ ലെവിസ്,രമ്യഹരിദാസ് എംപി,ഡല്‍ഹി ജാമിയ മില്ലിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സോ ഷ്യോളജി വിഭാഗം പ്രൊഫ.ഡോ.അര്‍വീന്ദര്‍ അന്‍സാരി,വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി സിന്ധു,നാഗാര്‍ജുന ഗ്രൂപ്പ് സീനിയര്‍ ഫിസിഷ്യന്‍ ഡോ.സുശീല സജി ഗായികയും അഭിനേത്രി യുമായ അനാര്‍ക്കലി മരക്കാര്‍,മോഡലും സാമൂഹ്യ പ്രവര്‍ത്തകയു മായ അഡ്വ.കുക്കു ദേവകി,ഫോട്ടോഗ്രാഫര്‍ പൂര്‍ണിമ ശ്രേഷ്ഠ, പത്രപ്ര വര്‍ത്തക ദിയ തുടങ്ങിയ പ്രമുഖര്‍ ജീവതാനുഭവങ്ങള്‍ പങ്കുവെ യ്ക്കും.വിദ്യാര്‍ത്ഥിനികളുടെ സാംസ്‌കാരിക പരിപാടികളും നടക്കും.
വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളെ ആദരിക്കുകയും അവരുടെ പ്രവര്‍ത്തന മേഖലയെ പരിചയപ്പെടുത്തുകയും 2030ല്‍ 50-50 എന്ന അനുപാതത്തിലേക്ക് സ്ത്രീകളെ എത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.എംഇഎസ് ജില്ലാ ട്രഷറര്‍ കെപി അക്ബര്‍,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ പ്രൊഫ.എ സജ്‌ന,പ്രൊഫ.യു.കെ സരിത,സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സ് ഡയറക്ടര്‍ ഡോ.കെ.സൈനുല്‍ ആബിദീന്‍,കോളേജ് പിആര്‍ഒ ഡോ.ടി സൈനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.