തച്ചമ്പാറ : ദേശീയപാതയില്‍ തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും,സ്വകാര്യ ബസും നേര്‍ക്ക് നേര്‍ കൂട്ടി യിടിച്ച് ഡ്രൈവര്‍മാരും യാത്രക്കാരും ഉള്‍പ്പടെ 30 ഓളം പേര്‍ക്ക് പരിക്കേറ്റു.സാരമായി പരിക്കേറ്റ 17 പേരെ മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും മറ്റുള്ളവരെ തച്ചമ്പാറയിലെ സ്വ കാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരു ബസ്സുകളിലെയും യാത്രക്കാരായ ജിജി(33), ജിജിന്‍ (31), ഫാത്തി മ ഷക്കീല (31), സുജിത (27), റംലത്ത് (42), റിന്‍ഷ (19), ഷൈജു (39), ശാരിക (14), സജിനി (32), ബാലകൃഷ്ണന്‍ (48), കൃഷ്ണദാസ് (50), റഷീദ് (42), സുജിത (37), റബീന (26), സൈനബ (51), ജ്യോതി (42), സ്‌നേഹ (28) എന്നിവര്‍ മണ്ണാര്‍ക്കാട് ആശുപത്രിയിലും, മറ്റുള്ളവര്‍ തച്ചമ്പാറ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇടിയുടെ ആഘാത ത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ പുറത്തേക്ക് തെറി ച്ച് വീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നി ട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് നാലേ കാലോടെയായിരുന്നു സംഭവം. യാത്ര ക്കാരുമായി കോഴിക്കോട് നിന്നും പാലക്കാട് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിരെ വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇരു ബസ്‌കളുടെയും മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ആ റയോടെ ബസുകള്‍ ക്രെയിനുപയോഗിച്ച് അപകടസ്ഥലത്ത് നിന്നും മാറ്റിയതോടെയാണ് ഇതുവഴി ഗതാഗതം സുഗമമായത്. എസ് ഐ ഡൊമിനിക് ദേവരാജിന്റെ നേതൃത്വത്തില്‍ കല്ലടിക്കോട് പൊലീ സ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.ദേശീയപാതയില്‍ മറ്റൊരു അപകടകേന്ദ്രമായി ഇവിടം മാറുന്നത് നാട്ടുകാരെ ആശങ്ക യിലാക്കുന്നുണ്ട്.കഴിഞ്ഞ മാസം പിക്കപ്പ് വാനും കാറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു.