വെട്ടത്തൂര്‍:പുതുവത്സരദിനത്തില്‍ ആകാശപ്പറവകളിലെ അന്തേ വാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചു ചളവ ഗവ യുപി സ്‌കൂളിലെ സീഡ് യൂണിറ്റ്. അന്തേവാസികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍,സോപ്പ്, ബ്രഷ്, പേസ്റ്റ് തുടങ്ങിയ നിത്യോ പയോഗ സാധനങ്ങള്‍ പാക്ക്ഡ് ഫുഡ് എന്നിവയുമായാണ് കുട്ടികള്‍ മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിര ത്തിലേക്കെത്തിയത്. കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അക്വാ പോണിക്‌സ് കൃഷി രീതി കുട്ടികള്‍ പരിചയപ്പെട്ടു. അന്തേവാസി കള്‍ക്കൊപ്പം കലാപരിപാടികള്‍ അവതരിപ്പിച്ചും അവിടെയുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആസ്വദിച്ചും കുട്ടികള്‍ പുതുവത്സരമാഘോഷിച്ചു. പ്രധാനാധ്യാപകന്‍ അബ്ദുല്‍ റഷീദ്,സീനിയര്‍ അസിസ്റ്റന്റ് ലക്ഷ്മി സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാര്‍ അധ്യാപകരായ പി അഭിജിത്ത് , രവികുമാര്‍ ,കെ കൃഷ്ണന്‍കുട്ടി പി എസ് ഷാജി, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!