മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിനെ ജനസാഗരമാക്കി മണ്ണാര്‍ക്കാട് താലൂ ക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ മഹാറാലി.പൗരത്വ നിയ മഭേദഗതി പിന്‍വലിക്കണമെന്നവശ്യപ്പെട്ട് നടന്ന റാലിയില്‍ പതിനാ യിരങ്ങള്‍ അണി നിരന്നു.ഭരണഘടന സംരക്ഷണ പ്രതിജ്ഞയോടെ കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച റാലി നെല്ലിപ്പുഴയില്‍ സമാപിച്ചു. താലൂക്കിലെ വിവിധ മതവിശ്വാസികള്‍,മഹല്ല് കമ്മിറ്റികള്‍ ,സാംസ്‌ കാരിക കൂട്ടായ്മകള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍,വ്യാപാരി സമൂ ഹം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ആസാദി മുദ്രാ വാക്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. ഉച്ചതിരിഞ്ഞതോടെ താലൂക്കിന്റെ നാനാ വഴികളില്‍ നിന്നും റാലിയില്‍ പങ്കെടുക്കാനായി ജനം മണ്ണാര്‍ ക്കാട് നഗരത്തിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു. എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഭേദഗതി വരുത്തിയ പൗരത്വ നിയമം കരിനിയമമാണെന്നും മതേതര ഇന്ത്യയ്ക്ക് യോജി ച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.വേഷം നോക്കി പ്രധാനമന്ത്രി മോദി ക്ക് പറയാനാകുമോ ഈ സമരം ഒരു വിഭാഗത്തിന്റേതെന്ന് എന്ന് എംഎല്‍എ ചോദിച്ചു.മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, ഡിസിസി സെക്രട്ടറി പി ആര്‍ സുരേഷ്,ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ സലാം, ഹബീബ് ഫൈസി,അബൂബക്കര്‍ ആവണക്കുന്ന്, മുസ്തഫ,അഷ്‌റഫി,വികെ അബൂബക്കര്‍,മുഹമ്മദാലി അന്‍സാരി, റഷീദ് കൊടക്കാട്,അമീറലി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!