മണ്ണാര്‍ക്കാട്:ദേശീയപാത വികസനത്തിന് തുടക്കമിട്ട് കയ്യേറ്റ മൊഴിപ്പിക്കല്‍ പദ്ധതി നടപ്പിലാക്കി പൂര്‍ത്തീകരിച്ച പി.ബി.നൂഹ് ഐഎഎസിനെ സേവ് മണ്ണാര്‍ക്കാട് ആദരിക്കും. ആദരം 2020 എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ദേശീയപാത നവീകരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച സര്‍ക്കാര്‍ വകുപ്പുകളെയും കെട്ടിട ഉടമകളേയും വ്യാപാരികളേയും പൊതു പ്രവര്‍ത്തകരേയും ആദരി ക്കുമെന്ന് സേവ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.ജനുവരി 4ന് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡി റ്റോറിയത്തില്‍ വെച്ചാണ് ആദരം.വൈകീട്ട് 4.30ന് ടിപ്പുസുല്‍ത്താന്‍ റോഡ് ജംഗ്ഷനില്‍ നിന്നും വിശിഷ്ടാതിഥികളെ ഘോഷയാത്ര യോടെ സ്വീകരിച്ച് റൂറല്‍ ബാങ്ക് ഹാളിലേക്ക് ആനയിക്കും.പൊതു സമ്മേളനം എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പികെ ശശി എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തും.നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ്,മറ്റ് ജനപ്രതിനിധികള്‍,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സേവ് മണ്ണാര്‍ക്കാട് ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാര്‍,ട്രഷറര്‍ ശിവപ്രകാശ്,സെക്രട്ടറിയേറ്റ് അംഗങ്ങളായ സലാം കരിമ്പന,സോനുശിവന്‍,ഫിറോസ് സിഎം,ഷൗക്കത്ത് സി തുടങ്ങിയവര്‍ പങ്കെടുത്തു.