പാലക്കാട് : അനര്‍ട്ട് മുഖാന്തിരം കേന്ദ്ര-സംസ്ഥാന സബ്സിഡിയോടു കൂടി നടപ്പിലാക്കുന്ന കാര്‍ഷിക പമ്പുകളുടെ സൗരോര്‍ജ്ജവല്‍ക്കര ണ പദ്ധതിയായ പി.എം. കുസും പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷ ന്‍ നാളെ (ഓഗസ്റ്റ് 20) അനര്‍ട്ട് ജില്ലാ ഓഫീസില്‍ (പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശം) നടക്കും.താല്‍പര്യമുള്ള ഉപഭോ ക്താക്കള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നേരി ട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.ഈ പദ്ധതിയുടെ 2 എച്ച്.പി. മുതല്‍ 7.5 എച്ച്.പി. വരെയുള്ള എല്‍ടി-5 എ/എല്‍ടി-5ബി അഗ്രികര്‍ച്ചര്‍/ അക്വാകള്‍ച്ചര്‍ താരിഫുകളില്‍ അഞ്ച് ഏക്കറിന് മുകളിലുള്ള കൃഷി സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകളോടു ചേര്‍ന്ന് 2 കെ.ഡബ്ല്യു മുതല്‍ 3 കെ.ഡബ്ല്യു, 5 കെ.ഡ ബ്ല്യു., 7 കെ.ഡബ്ല്യു., 10 കെ.ഡബ്ല്യു. വരെ ശേഷിയുള്ള സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. പദ്ധതി പ്രകാരം ശരാശരി 5 എച്ച്.പി. പമ്പുകള്‍ക്ക് പദ്ധതി തുകയായ 3,49,269 രൂപയില്‍ ഉപഭോക്ത്യ വിഹിതമായ 1,48,731 രൂപയും 10 എച്ച്.പി. പമ്പുകള്‍ക്ക് പദ്ധതി തുകയായ 5,97,121 രൂപയില്‍ 2,54,275 രൂപയും കര്‍ഷകര്‍ മുടക്കണം.