മണ്ണാര്‍ക്കാട്: തെങ്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്. എസ് സപ്തദിന ക്യാമ്പ് സ്വാതന്ത്ര്യാമൃതം – 2022 സമാപിച്ചു. ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പിന്റെ ഭാഗമായി കല്പകം, ദേശീയ പതാക തയ്യാ റാക്കല്‍ ഫ്രീഡം വാള്‍, ശുചീകരണം, വിവിധ നിര്‍മാണ പ്രവര്‍ത്തി കള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു അധ്യക്ഷത വഹി ച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റഷീദ് കോല്‍പാടം, പി.ടി.എ പ്രസി ഡന്റ് മജീദ് തെങ്കര, എസ്.എം.സി ചെയര്‍മാന്‍ ശിവശങ്കരന്‍, അബു, രവി മാസ്റ്റര്‍, വിനോദ് മാസ്റ്റര്‍, എന്‍.എസ്.എസ് വോളണ്ടിയര്‍ ലീഡര്‍ മാരായ ശരത് കുമാര്‍, ശിഖ എന്നിവര്‍ സംബന്ധിച്ചു. സീനിയര്‍ അധ്യാപകന്‍ വിജയന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ രജനി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!