മണ്ണാര്‍ക്കാട്: കച്ചേരിപ്പറമ്പ് എ.എം.എല്‍.പി സ്കൂളില്‍ സ്വാതന്ത്ര്യത്തി ന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. 75 വയസ് കഴിഞ്ഞ 75 പേരെ പൊന്നാടയണിയിച്ച് ആദരിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കഴിഞ്ഞ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അ നുമോദിച്ചു. പ്രാധാനാധ്യാപിക ജാസ്മിന്‍ കബീര്‍ അധ്യക്ഷത വഹി ച്ചു. വാര്‍ഡ് മെമ്പര്‍മാരായ രാധാകൃഷ്ണന്‍ റഷീദ പുളിക്കല്‍, പി.ടി.എ പ്രസിഡന്‍റ് എന്‍.കെ ഹംസ, ഇല്യാസ് താളിയില്‍, മാനേജര്‍ അബ്ബാസ് ഹാജി, ജോളി പോള്‍ പ്രസംഗിച്ചു. നൗഫല്‍ താളിയില്‍ സ്വാഗതവും വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!