മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കുന്ന ഫ്‌ളെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂളുകളിലെ എന്‍.എം.എം.എസ്, എന്‍. ടി.എസ്.ഇ സ്‌കോളര്‍ഷിപ്പ് നോഡല്‍ അധ്യാപകര്‍ക്ക് എന്‍സ്‌കൂള്‍ ലേണിങിന്റെ സഹകരണത്തോടെ ഏകദിന പരിശീലനം നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍സ്‌കൂള്‍ ലേ ണിങ് സി.ഇ.ഒ കെ.വി മുഹമ്മദ് യാസീന്‍, ഫ്‌ലെയിം കോര്‍ ഗ്രൂപ്പം ഗങ്ങളായ ഹമീദ് കൊമ്പത്ത്, കെ.ജി ബാബു, പി.മുഹമ്മദ് അഷ്‌റഫ്, സലീം നാലകത്ത്, ഡോ.ടി.സൈനുല്‍ ആബിദ്, പി.സി.എം ഹബീബ്, ഷമീര്‍ പഴേരി, സിദ്ദീഖ് പാറോക്കോട് സംസാരിച്ചു. എന്‍സ്‌കൂള്‍ ഫാക്കല്‍റ്റിമാരായ ഇല്യാസ് കല്ലായി, ടി.ബിനീഷ് പരിശീലനത്തിന് നേതൃത്വം നല്‍കി. അടുത്ത മാസത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഫ്‌ലെയിം പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന സ്‌കോളര്‍ഷിപ്പ് എക്‌സാം കോച്ചിങ്ങിന്റെ ഭാഗമായി നടന്ന പരിശീലനത്തില്‍ അമ്പതോളം അധ്യാപകര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!