അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആയിഷ ഒതുക്കുംപുറത്ത് പതാക ഉയര്‍ത്തി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ 1000 ലധികം കുട്ടികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി നടന്നു. ഭാരതാം ബ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിഞ്ഞ കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നു.
2000 ഓളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പൂര്‍വ വിദ്യാര്‍ഥി സംഗമവും നടന്നു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജ്ന സത്താ ര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രായം കൂടിയ ഒതുക്കുംപുറ ത്ത് ഹംസ മാസ്റ്ററെ ന്യൂ ഫീനിക്‌സ് ക്ലബ്ബിന് വേണ്ടി ക്ലബ്ബിന്റെ രക്ഷാ ധികാരിയും സ്‌കൂള്‍ മാനേജരും ആയ ജയശങ്കരന്‍ മാസ്റ്ററും വാളന്‍ കുഞ്ഞീരുവിനെ സീനിയര്‍ അസിസ്റ്റന്റ് ഒ. ബിന്ദു ടീച്ചറും പൊന്നാ ടയണിയിച്ച് അനുമോദിച്ചു.വിവിധ മേഖലകളില്‍ കഴിവു തെളിയി ച്ച 42 പൂര്‍വ വിദ്യാര്‍ത്ഥികളെ മൊമെന്റോകള്‍ നല്‍കി ആദരിച്ചു. കൂമഞ്ചേരി അബ്ദുല്‍ റഷീദ്, ജംഷാദ് ചക്കംതൊടി, നിസാര്‍ ചക്കം തൊടി എന്നിവരുടെ കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായി.വിവിധ കലാപരിപാടികളും അരങ്ങേറി.
പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര അധ്യക്ഷനായി.സുധീര്‍ ഒതുക്കുംപുറത്ത്, രത്‌നവല്ലി, റുക്സാന, കെ. ബിന്ദു, പി. ഹംസ, ഹംസ മാസ്റ്റര്‍ ഒതുക്കുംപുറത്ത്, കുഞ്ഞാന്‍ പാറക്കല്‍, ഉസ്മാന്‍ ചക്കംതൊടി എന്നിവര്‍ സംസാരിച്ചു.