കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രിന്‍സിപ്പല്‍ പി.ജയശ്രീ ദേശീയ പതാക ഉയര്‍ത്തി. എന്‍.സി.സി, എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കേഡറ്റുകള്‍ അണിനിര ന്ന പരേഡില്‍വ്യോമസേന മുന്‍ വാറന്റ് ഓഫീസര്‍ കെ.കെ.എസ് മേനോന്‍ സല്യൂട്ട് സ്വീകരിച്ചു.പ്രധാനാധ്യാപകന്‍ പി.ശ്രീധരന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.ആസാദി കാ അമൃത് മഹോത്സ വത്തിന്റെ ഭാഗമായി കേഡറ്റുകള്‍ അണിനിരന്ന യൂണിറ്റി സര്‍ക്കി ള്‍, ഘോഷയാത്ര, ദേശഭക്തിഗാനാലാപനം, മുതിര്‍ന്ന ജവാന്‍മാരെ ആദരിക്കല്‍, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, മൂകാഭിനയം തുടങ്ങി യവയും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.നാസര്‍ ഫൈസി അധ്യ ക്ഷനായി. വാര്‍ഡംഗം കെ.ടി അബ്ദുല്ല, പി.എം ഷുക്കൂര്‍, മാനേജര്‍ റഷീദ് കല്ലടി, ജോണ്‍ റിച്ചാര്‍ഡ്,റഷീദ്,ഹമീദ് കൊമ്പത്ത് സംബ ന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!