മണ്ണാര്‍ക്കാട്: വ്യാപാരികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നാ വശ്യപ്പെട്ട് വ്യാപാരി ദിനത്തില്‍ കേരള വ്യാപാരി വ്യവസായി ഏ കോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മുനിസപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണ നടത്തി.ചെറുകിട വ്യപാര മേഖലയെ തകര്‍ ക്കുന്ന ജിഎസ്ടി നിയമങ്ങളും നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയതും പിന്‍വലിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനങ്ങളും ഇ-മെയിലായി അയച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണിമ ഉദ്ഘാടനം ചെയ്തു.ജോണ്‍സണ്‍,ഷമീര്‍ യൂണിയന്‍ ഡേവിസ്,ആബിദ്,സജി ജനത,ഷമീര്‍ വികെഎച്ച്, ഗുരു വായൂരപ്പന്‍,മിന്‍ഷാദ്,ഹാരിസ് മാളിയേക്കല്‍ സിബി കൃഷ്ണദാസ്, ഷമീര്‍ കിംഗ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.വ്യാപാരി ദിനത്തോട നുബന്ധിച്ച് വ്യാപാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം പതാക ഉയര്‍ത്തി.പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വ്യാപാര മേഖലയിലൂടെ ജീവിതം മുന്നോട്ട് നയിക്കുന്ന പത്ത് വനി താ വ്യാപാരികളെ ആദരിച്ചു.മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ പാഥേയം സൗജന്യ ഭക്ഷണ പദ്ധതിയുമായി സഹകരിച്ച് നിര്‍ധനര്‍ ക്ക് ഭക്ഷണവിതരണവും നടത്തി