തച്ചനാട്ടുകര: തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി മുറിയങ്കണ്ണിയില്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു.സമയബന്ധിതമായി അറ്റകുറ്റ പണികള്‍ നടത്താത്തത് മൂലം വ്യാപകമായി രൂപപ്പെട്ട റോഡുകളി ലെ കുഴികളില്‍ വീണ് ജനങ്ങളുടെ ജീവന്‍ പൊലിഞ്ഞിട്ട് പോലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായാണ് പ്ര തിഷേധം സംഘടിപ്പിച്ചത്.നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഇ കെ മൊയ്തുപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍ തെക്കുമുറി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സമദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രവര്‍ ത്തകസമിതി അംഗങ്ങളായ ഉമ്മര്‍ ചോലശ്ശേരി സുബൈര്‍ പഴഞ്ചേ രി, ഇ കെ അസ്‌കര്‍ മാസ്റ്റര്‍, ഇല്യാസ് കുന്നുംപുറത്ത്, റിയാസ് കപൂര്‍, ആഷിക് തള്ളച്ചിറ, മിഥിലാജ് പാറമ്മല്‍, ശുഐബ് പൂവത്താണി, നൂറുദ്ദീന്‍ ചെത്തല്ലൂര്‍, നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചാ യത്ത് ട്രഷറര്‍ ഉനൈസ് ചെത്തല്ലൂര്‍ സ്വാഗതവും റഷീദ് മുറിയന്‍ കണ്ണി നന്ദിയും പറഞ്ഞു.