മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വാണിജ്യവാഹനങ്ങളുടെ നികുതി അ ടയ്ക്കാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അട യ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള വാഹന ഉടമാ സംഘടനകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേരള മോ ട്ടോര്‍ വെഹിക്കിള്‍ ടാക്‌സേഷന്‍ ആക്ടിലെ(1976) 4(7), 4(8), 15 എന്നീ വകുപ്പുകളും കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് വെല്‍ ഫെയര്‍ ആക്ട് 8(എ) വകുപ്പും സുപ്രീംകോടതി ശരിവച്ചു. വാഹന നികുതി അടയ്ക്കാന്‍ ക്ഷേമനിധി അടച്ചതിന്റെ രസീത് നല്‍കണ മെന്ന 2005 ലെ കേരള മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ ഭരണ ഘടനാ പ്രശ്‌നമില്ലെന്ന കേരള ഹൈക്കോടതി ഉത്തരവാണ് ജഡ്ജി മാരായ എസ്.എം ഖാന്‍വില്‍ക്കര്‍, അഭയ് എസ്ഓക്ക, സി.ടി രവി കുമാര്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ശരിവച്ചത്. കേര ളത്തിലെ നിയമങ്ങളിലെ വ്യവസ്ഥകളും കേന്ദ്ര നിയമങ്ങളിലെ വ്യവസ്ഥകളും തമ്മില്‍ പൊരുത്തക്കേടില്ലെന്നും സംസ്ഥാന സര്‍ ക്കാര്‍ നിയമനിര്‍മ്മാണത്തിലെ വ്യവസ്ഥകളില്‍ അപാകതകളില്ലെ ന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!