കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ തുപ്പനാട് വളവിന് സമീപം പാതയില്‍ ഇരുവശത്തുമുള്ള വന്‍കുഴികള്‍ വാഹ നയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടകെണി യാകു ന്നു.ഒന്നര വര്‍ഷത്തോളമായി പാതയില്‍ കുഴികള്‍ രൂപപ്പെട്ടിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.കുഴികള്‍ നികത്താന്‍ നടപടിയെടുക്കണമെന്ന് അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാ യിട്ടില്ല.ശനിയാഴ്ച കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടി ച്ചതാണ് കുഴികാരണമുണ്ടായ ഒടുവിലത്തെ ശ്രദ്ധേയമായ അപകടം. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം വഴിമാറിയത്.
റോഡിലെ കുഴികള്‍ വെട്ടിച്ചെടുക്കുന്നതിനായി വാഹനങ്ങള്‍ പര മാവധി റോഡിലേക്ക് കയറി വരുമ്പോഴാണ് പലപ്പോഴും അപകടം പിണയുന്നത്.ഇതിനോടകം നിരവധി അപകടങ്ങള്‍ ഇവിടെ സംഭ വിച്ചിട്ടുണ്ടെന്നും സമീപവാസികള്‍ പറയുന്നു.വഴി അപരിചതരായ വര്‍ക്കും പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ വരുന്ന ചെറുവാഹനയാത്ര ക്കാര്‍ക്ക് പാതയിലെ കുഴികള്‍ വെല്ലുവിളിയാകുന്നത്.നിരവധി ഇരു ചക്ര വാഹനയാത്രക്കാര്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് നാട്ടു കാര്‍ പറഞ്ഞു.
കുഴി കണ്ട് മാറി പോകുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടങ്ങളി ല്‍ നിന്നും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.കാല്‍നടയാത്രയും സുരക്ഷിതമല്ല.മഴക്കാലമായതോടെ ഇവിടെ വെള്ളക്കെട്ടും രൂപപ്പെ ട്ടിട്ടുണ്ട്.ഇരുവശങ്ങളിലും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. അപക ടങ്ങള്‍ സംഭവിക്കുമ്പോഴും കുഴി നികത്താന്‍ നടപടിയില്ലാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. അപ്രോച്ച് റോ ഡിനായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതാണ് ഈ ഭാഗ ത്ത് ദേശീയപാത നവീകരണം വൈകുന്നത്.മഴ തോരാതെ നില്‍ക്കുന്ന തിനാല്‍ ദേശീയപാതയിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്‌തോ ടാര്‍ ചെയ്‌തോ നികത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് മഴമാറുന്ന സാഹചര്യത്തില്‍ നടപടിയുണ്ടാകുമെന്നും യുഎല്‍സിസിഎസ് വൃത്തങ്ങള്‍ അറിയിച്ചു.