കഞ്ചിക്കോട് : സമയം  തിങ്കളാഴ്ച രാവിലെ 10.50. കഞ്ചിക്കോട് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലേയ്ക്ക് മംഗലാപുരത്തു നിന്നും ഗ്യാസ് നിറച്ചുവന്ന എല്‍.പി.ജി. ബുള്ളറ്റിനും കോയമ്പത്തൂ രില്‍ നിന്നും  കാലി സിലിണ്ടറുകളുമായി ഗ്യാസ് നിറയ്ക്കാനെ ത്തിയ എല്‍ .പി.ജി ട്രക്കും എച്ച്.പി.സി.എല്ലിനു സമീപം പാര്‍ക്കിംഗ് ഏരിയയിലേക്ക് തിരിയുന്നതിനിടെ കൂട്ടിയിടിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ഗ്യാസ് റോഡിലേയ്ക്ക് ഒഴുകി. ഉടന്‍ തന്നെ അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് ഡ്രൈവര്‍ ഗംഗാധരന് (52)പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹം വണ്ടിയില്‍ നിന്നിറങ്ങുന്നതിനിടെ റോഡില്‍ കുഴഞ്ഞ് വീണു. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അപകടത്തെത്തുടര്‍ന്ന് കഞ്ചിക്കോട് മേഖലയില്‍ പുതുശ്ശേരി പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍ മുതല്‍ വൈസ് പാര്‍ക്ക് ജംഗ്ഷന്‍ വരെ ഗതാഗത തടസ്സമുണ്ടായി. ഹൈവേ പോലീസിന്റെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.നടന്നത് ഒരു മോക്ഡ്രില്ലാ ണ്. ജില്ലാ ക്രൈസിസ് ഗ്രൂപ്പിന്റെയും ഫാക്ടറീസ് ആന്റ് ബോയി ലേഴ്‌സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂട ത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കഞ്ചിക്കോട് എച്ച്. പി. സി.എല്ലിനു സമീപമാണ് മോക്ക് ഡ്രില്‍ നടന്നത്. അപകട സാധ്യതകള്‍ ഏറെയുള്ള ഫാക്ടറികള്‍  കഞ്ചി ക്കോട് മേഖലയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ ക്കുണ്ടാകുന്ന അപാകതകളും ബുദ്ധിമുട്ടുകളും പരിഹരിക്കു ന്നതിനും ഭാവിയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് വൈസ് പാര്‍ക്കിനു സമീപം ബി.കെ. ബില്‍ഡേഴ്‌സില്‍ നടന്ന അവലോകന യോഗത്തില്‍ എ.ഡി.എം. ടി. വിജയന്‍ അധ്യക്ഷനായി. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ജില്ലാ ക്രൈസിസ് ഗ്രൂപ്പ്, റവന്യു, പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, ആര്‍.ടി.ഒ,  എച്ച്.പി.സി.എല്‍, സേഫ്റ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!