മണ്ണാര്‍ക്കാട്: ഇക്കുറി ഓണത്തിന് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി പ്പൂക്കള്‍ മണ്ണാര്‍ക്കാട്ടെ വിദ്യാലയങ്ങളിലും വിരിയും.നാഷണല്‍ സര്‍ വീസ് സ്‌കീം യൂണിറ്റുകള്‍ ഇതിനായി കൃഷി തുടങ്ങി.പാലക്കാട് ജി ല്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ജില്ലാതല പരിപാടിയായ ‘മല്ലികാരാമം’ പദ്ധതിയിലാണ് ചെണ്ടുമല്ലി കൃഷിയി ലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിഞ്ഞിരിക്കുന്നത്.ഓണത്തിന് വിദ്യാല യങ്ങളിലടക്കം പൂക്കളമിടാനും മത്സരത്തിനുമെല്ലാമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പൂക്കളേയാണ് ഏറെ ആശ്രയി ക്കുന്നത്.ഇത്തവണ ചെണ്ടുമല്ലി പൂക്കള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വിളയിച്ചെടുക്കാനാണ് ലക്ഷ്യം.ഇതിനായി താലൂക്കിലെ 12 യൂണി റ്റുകള്‍ക്ക് 1200 തൈകളാണ് നല്‍കുന്നത്.മണ്ണാര്‍ക്കാട് ക്ലസ്റ്ററിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റുകളിലേക്ക് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്ത് പദ്ധതിയ്ക്ക് തുടക്കമിട്ടു. എന്‍എസ്എസ് പിഎസി അംഗം കെ എച്ച് ഫഹദ് എംഇടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ജസാര്‍ പപ്പാട്ടിന് തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.ഡി എച്ച് എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ സി ആഷ അധ്യക്ഷയായി.ഇ യൂസുഫലി,എം രജനി,എം രമ്യ ഷിഫ്‌ന,ടി.കെ മുഹമ്മദ് നബ്ഹാന്‍ നേതൃത്വം നല്‍കി.