മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി 2020 ല്‍ മികച്ച വിജയം ലക്ഷ്യമിട്ട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്‌കൂള്‍ ഹക്കൂന മറ്റാറ്റ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭാ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നുസറത്ത് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ഫായിദ ബഷീര്‍ അദ്ധ്യക്ഷയായി.സൗദ ടീച്ചര്‍ എച്ച്.എം മുഖ്യാതിഥി ആയി.മോട്ടിവേഷന്‍ പരിശീലകരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ പഠന വിഷയങ്ങളും,കളികളും,ക്വിസ് മത്സരങ്ങളും,ലൈഫ് സ്‌കില്‍ പരിശീലനങ്ങളും ,ഫീല്‍ഡ് ട്രിപ്പും ക്യാമ്പിന്റെ ഭാഗമായി നടന്നു.175 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!