കുമരംപുത്തൂര്‍: കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം കുമരംപുത്തൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധി സ്മൃതി@ 150 സമാപിച്ചു.ക്യാംപിന്റെ ഭാഗമായി നടന്ന കള്‍ച്ചറല്‍ സെഷന്‍ അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാ ടനം ചെയ്തു. ഗാന്ധിസ്മൃതി, സമദര്‍ശന്‍, ജീവന്‍ രക്ഷാപ്രവര്‍ത്തന ങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കിയ ക്യാംപ് ശ്രദ്ധേയമായി. പ്രോഗ്രാം ഓഫീസര്‍ബാബു മാസ്റ്റര്‍ ആലായന്‍ ക്യാമ്പ് ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹംസ,മെമ്പര്‍ മുഹമ്മദാലി , പ്രിന്‍സിപ്പള്‍ ജയശ്രി’ പി.ടി. എ.പ്രസിഡന്റ് നാസര്‍ ഫൈസി കാഞ്ഞിരംകുന്ന്, ,അധ്യാപകരായ, വിജയന്‍ സി.പി, ഹബീബ്’, ശ്യാംകുമാര്‍, എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!