മണ്ണാര്‍ക്കാട് : രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നട ക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവാക്കള്‍ മണ്ണാര്‍ക്കാട് നിന്നും കോഴിക്കോട്ടേക്ക് സൈക്കിള്‍ സവാരി നടത്തി. സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരായ ആഷിക്ക് എം.എ, അജയ് കൃഷ്ണന്, റിഷി തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. രാവിലെ 7 മണിക്ക് നെല്ലിപ്പുഴയില്‍നിന്നും മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ ഇബ്രാഹിം ഫ്ളാഗ് ഓഫ് ചെയ്തു.പൗരത്വ ഭേദഗതി നിയമം തള്ളിക്കള യുക. പൗരത്വ രജിസ്റ്റര്‍ ബഹിഷ്കരിക്കുക എന്നെഴുതിയ പ്ലക്കാര് ഡുമേന്തിയായിരുന്നു സവാരി. തുടര്‍ന്ന് പെഡലേഴ്സ് ക്ലബ്ബ് കോഴി ക്കോട് ബീച്ചില്‍ നടത്തുന്ന ഐക്യദാര്ഢ്യറാലിയിലും ഇവര്‍ പങ്കെ ടുത്തു. തങ്ങളുടെ ഇഷ്ട്ടവിനോദം സൈക്കിള്‍ സവാരിയായതു കൊണ്ടാണ് ഈ രീതിയില്‍ പ്രതിഷേധിക്കുന്നതെന്ന് യുവാക്കള്‍ പറഞ്ഞു.