അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലന ല്ലൂര്‍ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ രാവ് സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് ഉദ്ഘാട നം ചെയ്തു.യൂത്ത് വിങ് പ്രസിഡന്റ് യൂസഫ് ചേലയില്‍ അധ്യക്ഷനാ യി.ട്രഷറര്‍ സാബിക് മഠത്തില്‍,വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍, എസ് ബി സലീം എന്നിവര്‍ സംസാരിച്ചു.യൂത്ത് വിങ് സെക്രട്ടറി വിഷ്ണു അലനല്ലൂര്‍ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ നിയാസ് കൊങ്ങത്ത് നന്ദിയും പറഞ്ഞു.യൂണിറ്റ് അംഗങ്ങളുടേയും കുട്ടികളുടേയും കലാ പരിപാടികളും യാസ് ബാന്റ് പെരിന്തല്‍മണ്ണയുടെ ഗാനമേളയും അരങ്ങേറി.
