കുമരംപുത്തൂര്‍: ദേശീയപാതയോരത്തിലൂടെയുള്ള വിദ്യാര്‍ത്ഥി കളുടെ കാല്‍നടയാത്ര സുരക്ഷിതമാക്കാന്‍ വിദ്യാര്‍ത്ഥികളുടെ കാല്‍നടയാത്ര സുരക്ഷിതമാ ക്കാന്‍ കല്ലടി കോളേജ് മുതല്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരെ നടപ്പാത സംവിധാനം നടപ്പിലാ ക്കാന്‍ പരിശ്രമിക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി.കല്ലടി ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ അനുമോ ദിക്കുന്നതിനായി മാനേജ്‌മെന്റും പിടിഎയും ചേര്‍ന്ന് സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കുറിയും മികച്ച വിജയമാണ് പൊതുപരീക്ഷകളില്‍ സ്‌കൂള്‍ നേ ടിയത്.ഹയര്‍സെക്കന്ററി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാ ഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ എ+ കളും, കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി, ഉന്നത വിജയം കൈവരിക്കാനും കല്ലടി ഹയ ര്‍ സെക്കന്ററി സ്‌കൂളിന് സാധിച്ചു. ഹയര്‍ സെക്കന്ററി പരീക്ഷ എ ഴുതിയ വിദ്യാര്‍ത്ഥികളില്‍ 39 പേര്‍ക്ക് സമ്പൂര്‍ണ്ണ എ പ്ലസുകളും , 45പേര്‍ക്ക് 5എ പ്ലസ്സും, ലഭിച്ചു. എസ് എസ് എല്‍ സി പരീക്ഷയിലും സ്‌ക്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി.
പിടിഎ പ്രസിഡണ്ട് എന്‍. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കുമരം പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ലക്ഷ്മിക്കുട്ടി, മാനേജര്‍ കെ സി കെ സയ്യിദ് അലി എന്നിവര്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. ഹെഡ് മാസ്റ്റ ര്‍ സി. എം ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുമരംപുത്തൂര്‍ പഞ്ചാ യത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. നൗഫല്‍ തങ്ങള്‍ , മുന്‍ പ്രിന്‍സിപ്പാള്‍മാരായ ടി. പി. മുഹമ്മദ് റഫീഖ്, ടി. കെ. അബൂബക്കര്‍, കല്ലടി പിടിഎ വൈസ് പ്രസിഡണ്ട് പച്ചീരി അസീസ്, എംപിടിഎ പ്രസിഡണ്ട് പ്രീതി ജോജി, അധ്യാപകരായ പി.പി. സുബൈര്‍, കുഞ്ഞയമ്മു, ഷാജിനി എം. എന്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങിന് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ എം. ഷഫീഖ് റഹ്മാന്‍ സ്വാഗതവും, ടി. പി മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.