മണ്ണാര്‍ക്കാട്: കനത്ത മഴയില്‍ വിയ്യക്കുര്‍ശ്ശി -ചെമ്പ്രക്കുന്ന് റോഡ് തകര്‍ന്നു.തോടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാതയുടെ നടു വിലായാണ് തകര്‍ന്നത്.വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ യായി രുന്ന സംഭവം.നേരത്തെ പാതയുടെ വശമിടിഞ്ഞിരുന്നു. വെള്ളത്തി ന്റെ കുത്തൊഴുക്കുണ്ടായതോടെ റോഡ് തകരുകയായിരുന്നു. അ ഡീഷണല്‍ തഹസില്‍ദാര്‍ രമേഷ്,പൊറ്റശ്ശേരി രണ്ട് വില്ലേജ് ഓഫീ സര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള റെവന്യു സംഘം സ്ഥ ലം സന്ദര്‍ശിച്ചു.പൊലീസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വി യ്യക്കുര്‍ശ്ശിയില്‍ നിന്നും ചെമ്പ്രക്കുന്ന്,കണയംകോട് പ്രദേശത്തേക്ക് പോകുന്ന പഞ്ചായത്ത് പാതയാണിത്.