അഗളി: കോട്ടത്തറ നായ്ക്കർപാടിയിൽ ജനവാസ മേഖലയിലയിൽ ഭീതിപരത്തി 13 അംഗ കാട്ടാനക്കൂട്ടം. ചെവ്വാഴ്ച്ച രാവിലെ ആറ് മണി യോടെ നായ്ക്കർപാടി വനഭദ്രകാളിയമ്മൻ ക്ഷേത്രത്തിന് സമീപ ത്ത് നിന്നാണ് നാല് കുട്ടിയാനകളടക്കം കാട്ടാനകൾ മണ്ണാർക്കാട് ആനക്കട്ടി പ്രധാന റോഡിലെത്തിയത്. നായ്ക്കർപാടി ആടുവളർ ത്തൽ കേന്ദ്രത്തിലൂടെ സമീപത്തെ വനത്തിലേക്ക് കാട്ടാനകൾ കയറിപോയി. തിങ്കാളാഴ്ച്ചയാണ് നായ്ക്കർപാടിയിൽ കാട്ടാനകൾ എത്തിയത്. വനത്തിൽ കയറിപോയ കാട്ടാനകൾ നേരം ഇരുട്ടിയാൽ ജനവാസ മേഖലയിലെത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. തിങ്കളാഴ്ച്ച കാട്ടാനകൾ നിലയുറപ്പിച്ച പ്രദേശത്തിന് സമീപമാണ് ഗവ: കോളേജും, കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി യും, ചന്തക്കടയിലെ വ്യാപാര സ്ഥാപനങ്ങളും. ശനിയാഴ്ച്ച മുക്കാലി യിലെ പോലിസ് ഔട്ട് പോസ്റ്റിലൂടെ ഒറ്റ കൊമ്പുള്ള ഒറ്റയാൻ മുക്കാലി ജനവാസ മേഖലയിലേക്ക് എത്തുന്ന ദ്യശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരിന്നു. ഈ ഒറ്റ കൊമ്പനാണ് ഒരു മാസം മുൻപ് മുക്കാ ലിയിൽ ഓട്ടോ റിക്ഷ തകർത്തത്.