കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞ ങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടന്ന കര്‍ഷക സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്ത, വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നീ വിഷയങ്ങളെ കുറിച്ച് കൃഷി ഓഫീസര്‍ ബിനു. വി ക്ലാസ്സെടുത്തു. കൃഷി വകു പ്പിന്റെ ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയുടെ ഭാഗ മായി നാരകം, മാതളം, പപ്പായ, നെല്ലി, പേര, സീതപ്പഴം തുടങ്ങിയ തൈകളുടെ വിതരണവും പ്രസിഡന്റ് നിര്‍വ്വഹിച്ചു. സ്ഥിരം സമി തി ചെയര്‍മാന്‍മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, ജനപ്രതിനിധികളായ സി.കെ സുബൈര്‍, റുബീന.സി സംസാരിച്ചു. കൃഷി അസിസ്റ്റന്റ് റാണി പ്രിയ.ആര്‍ സ്വാഗതവും അനസൂയ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!