മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജ യം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മണ്ണാര്‍ ക്കാട് എം.ഇ.എസ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി ടി എ യുടെ യും നേതൃത്വത്തില്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു.എസ്. എസ്. എല്‍. സി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുകയും, എട്ടാം തവണയും 100% വിജയം കൈവരിക്കാനും സ്‌കൂളിന് സാ ധിച്ചു. പരീക്ഷ എഴുതിയ 810 വിദ്യാര്‍ത്ഥികളില്‍ 106 പേര്‍ക്ക് സമ്പൂര്‍ണ്ണ എ പ്ലസുകളും , 61പേര്‍ക്ക് 9 എ പ്ലസ്സും,66 പേര്‍ക്ക് 8 എ പ്ലസ്സും ലഭിച്ചു.പ്ലസ് ടു പരീക്ഷയില്‍ 96. 6% വിജയവും 35 സമ്പൂര്‍ണ്ണ പ്ലസുകളും , 34 അഞ്ച് എ പ്ലസും നേടി മികച്ച വിജയം കരസ്ഥമാക്കി.
കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ അനുമോദനയോഗം വി. കെ. ശ്രീ കണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ചെയര്‍മാന്‍ ഷെറിന്‍ അ ബ്ദുള്ള അധ്യക്ഷത വഹിച്ചു.എം.ഇ.എസ് സ്റ്റേറ്റ് സെക്രട്ടറി എ ജബ്ബാര്‍ അലി വിശിഷ്ടാതിഥിയായിപി.ടി.എ പ്രസിഡണ്ട് റഷീദ് മുത്തനില്‍ മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ സെക്രട്ടറി കെ. പി.അക്ബര്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ.കെ. നജ്മുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീദ ടീച്ചര്‍ വിജയികളെ ആദരിച്ചു. കായിക മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിക ളെയും മെഹന്തി ഫെസ്റ്റ് ജേതാക്കളെയും ചടങ്ങില്‍ അനുമോദിച്ചു.
നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നീസ സെയ് ത്, എം.ഇ.എസ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത്, എംഇഎസ് താലൂക്ക് സെക്രട്ടറി വറോടന്‍ മുസ്തഫ, ഹെഡ്മിസ്ട്രസ് അയിഷാബി, സ്‌കൂള്‍ ട്രഷറര്‍ അബ്ദു കീടത്ത്, എ. എം. പി.ടി. എ പ്രസിഡണ്ട് മിസ് രിയ , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഹഫ്‌സത്ത്, പിടിഎ വൈസ് പ്രസിഡണ്ട് ബാബു ആലായന്‍ , പിടിഎ പ്രതിനിധികളായ ബിജു, വിജയകുമാര്‍, അഷ്‌റഫ് മാളിക്കുന്ന്, ഹരിദാസ്, ഹുസൈന്‍, ഹുസൈന്‍ കുന്തിപ്പുഴ, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി ടി. അബ്ദു റസാഖ്, എച്ച്എസ് സ്റ്റാഫ് സെക്രട്ടറി പി. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു.