കുമരംപുത്തൂര്‍:ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സ ന്തോഷ് സ്ഥാനം രാജിവെച്ചു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്തീരുമാ നപ്രകാരമാണ് രാജി. യു.ഡി.എഫ് ധാരണ പ്രകാരം വൈസ് പ്രസി ഡന്റ് സ്ഥാനം കോണ്‍ഗ്രസിന് മൂന്ന് വര്‍ഷ കാലമാണ്. ഇതില്‍ ആദ്യ ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഒന്നാം വാര്‍ഡ് മെമ്പര്‍ മേരി സന്തോഷ് രാജി വെച്ചത്. അടുത്ത ഒന്നര വര്‍ഷം രണ്ടാം വാര്‍ഡ് മെമ്പര്‍ കോണ്‍ഗ്രസ് പ്രതിനിധി വിജയലക്ഷ്മിക്ക് നല്‍കാനാണ് ധാരണ.18 അംഗ ഭരണ സമിതിയില്‍ മുസ്ലിംലീഗ് -6, കോണ്‍ഗ്രസ് -4, സി.എം.പി -ഒന്ന് അടക്കം യു.ഡി.എഫിന് 11ഉം സി.പി.ഐ -3, സി.പി.എം -4 എന്നിങ്ങനെയാണ് കക്ഷിനില. നിലവില്‍ മുസ്ലിംലീഗ് അംഗം കെ.കെ ലക്ഷ്മിക്കുട്ടിയാണ് പ്രസിഡന്റ്. വൈസ് പ്രസിഡ ന്റിന്റെ രാജി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായി സെക്രട്ടറി കെ.വി രാധാകൃഷ്ണന് അറിയിച്ചു.