പാലക്കാട് : ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലവിഭവ വകുപ്പിന്റെയും നേതൃത്വത്തില്‍ പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നട ത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയിന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി പ്രകാരം കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളിലെയും തരൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡി ലെയും പുഴ സംരക്ഷണ പ്രവൃത്തികള്‍ നടത്തി. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പുലാപ്പറ്റ ചോലപ്പാടം പുഴയിലേക്കുള്ള കളരിക്കല്‍ ചോലപ്പാടം തോടിന്റെ സംരക്ഷണ പ്രവൃത്തികളാണ് വന്‍ ജനകീയ പങ്കാളിത്തത്തോടെ നടന്നത്. ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരം നടന്ന സംരക്ഷണ പ്രവൃത്തികളില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍ തുടങ്ങി 150 ലേറെപ്പേര്‍ പങ്കാളികളായി.
തരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഗായത്രി പുഴ ശുചീകരിച്ച് സംരക്ഷിക്കു ന്നതിന്റെ ഭാഗമായി പുഴയുടെ കൈവഴിയായ അത്തിപ്പൊറ്റപാലം തോടിന്റെയും അയ്യപ്പന്‍കാട് തോടിന്റെയും ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അഞ്ച് കിലോമീറ്റര്‍, രണ്ട് കിലോമീറ്റര്‍ വീതം നീളമുള്ള രണ്ടു തോടുകളാണ് നവീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജല പ്രതിജ്ഞയും ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ഗായത്രി പുഴയുടെ കൈവഴിയായ രണ്ട് തോടുകള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
കാട് വെട്ടിത്തെളിക്കല്‍, പുഴയുടെ ഒഴുക്കിന് തടസ്സമായി കെട്ടിക്കിടക്കുന്ന വെള്ളത്തെ ഒഴുകാന്‍ പ്രാപ്തമാക്കുന്ന പ്രവൃത്തി, ആവശ്യമായ തീരങ്ങളില്‍ കൈത, മുള എന്നിവ പിടിപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. ജില്ലയില്‍ ഭാരതപ്പുഴയുടെ നീരൊഴുക്കിനെ നിയന്ത്രിക്കുന്ന നീര്‍ച്ചാലുകളെയാണ് പ്രധാനമായും പുഴ സംരക്ഷണ പ്രവൃത്തികള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ വലമ്പിലിമംഗലം വളാങ്കര തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ നടന്ന പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ 1300 ലധികം പേര്‍ പങ്കാളികളായി.