മണ്ണാര്‍ക്കാട്:ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുവാനുള്ള സ്വാതന്ത്ര്യം പോലും തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടി നെതിരെ ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കോടതിപ്പടിയില്‍ നടന്ന പ്രതിരോധ സദസ്സ് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രതാപന്‍ അധ്യക്ഷത വഹിച്ചു.ഷാജ് മോഹന്‍,മന്‍സൂര്‍,അനൂജ്,ഷനൂബ് എന്നിവര്‍ സംസാരിച്ചു.വിഷ്ണു രാജ് സ്വാഗതവും സനീഷ് നന്ദിയും പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തു കയും പങ്കെടുക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ച മര്‍ത്തുകയുമാണ്.ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് മാത്രം ഇരുപത്തിഞ്ചിലധികം പേരെയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് വെടി വെച്ച് കൊന്നതെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.