മണ്ണാര്‍ക്കാട് :ദേശീയപാതാ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കുന്ന തിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക കുടുംബ സംഗമം ആവശ്യപ്പെട്ടു.സീനിയര്‍ അഡ്വക്കെറ്റ് ടി.പി. ഹരിദാസ് ഭദ്രദീപം കൊളുത്തി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പെരിമ്പടാരി ജി.എല്‍.പി.സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രീന്‍ വാലി പ്രസിഡന്റ് പി. അച്ചുതനുണ്ണി അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ചന്ദ്രദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അജി ഐസക് കണക്കും അവതരിപ്പിച്ചു.മുന്‍ നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി മുഖ്യപ്രഭാഷണം നടത്തി.കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ
ബി.എ.മാസ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ രണ്ടാം റാങ്ക് നേടിയ ആഗ്ന. എസ്. നാഥിന് ഉപഹാരം നല്‍കി ചടങ്ങില്‍ അനുമോദിച്ചു.നിയമാവലി ഭേദഗതി അഡ്വ. പ്രകാശ് അവതരി പ്പിച്ചു.ഡോ: റോസ് തോമസ്, ലിസ്സി ദാസ്,ഷാജു , ജിജി മാത്യു, വിജയരാഘവന്‍ .കെ, തോമസ്‌കുട്ടി. ടി.കെ,വിനുജേക്കബ്‌തോമസ് എന്നിവര്‍ പ്രസംഗിച്ചു.കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ സംഗമത്തിന് മിഴിവേകി.രാത്രി സ്‌നേഹ വിരുന്നും ഒരുക്കിയി രുന്നു.ഗ്രീന്‍വാലിയെ ഹരിത ശുചിത്വ ഗ്രാമമാക്കാനുള്ള പരിപാടി കള്‍ സംഗമംആസൂത്രണം ചെയ്തു.സംഗമത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ ഗ്രീന്‍വാലി വനിതാവേദി സംഘടിപ്പിച്ചക്ലാസ്സിന് മണ്ണാര്‍ക്കാട്പോലീസ് സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി നേതൃത്വം നല്‍കി. ബീറ്റ് പോലീസ് ഓഫീസര്‍ രാജകൃഷ്ണന്‍ജനമൈത്രി പോലീസിന്റെ
പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.