മണ്ണാര്‍ക്കാട് : വിദ്യാര്‍ത്ഥി സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃ ഷ്ടിക്കുമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് ഓഗസ്റ്റ് 18 ന് കാഞ്ഞിരപ്പുഴയില്‍ സംഘടിപ്പിക്കുന്ന ‘ടീന്‍സ്‌പേസ്’ സെക്കന്ററി സ്റ്റുഡന്റ്‌സ് കോണ്‍ഫ റന്‍സ് പ്രചരണോദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. ഇതിനെതി രെ സര്‍ക്കാര്‍ ബോധവത്കരണ പദ്ധതി പുറത്തിറക്കണമെന്ന് സംഗ മം ആവശ്യപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റുകളും അധ്യാപകരും അട ങ്ങുന്ന പൊതുകൂട്ടായ്മ രൂപപ്പെടണമെന്നും ബോധവല്‍ക്കരണ പദ്ധ തികള്‍ ആസൂത്രണം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്ന ആളുകള്‍ക്കെതിരെ ശക്തമായ നട പടികള്‍ കൈകൊള്ളേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊട ക്കാട്ട് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് ഷാഹിന്‍ഷാ അധ്യക്ഷത വഹിച്ചു.വിസ്ഡം ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, കുഞ്ഞിപ്പ അരിയൂര്‍, അര്‍ഷദ് സ്വലാഹി കല്ലടിക്കോട്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, സലാം വാഴമ്പുറം, അമീര്‍ തച്ചമ്പാറ, സലാഹുദ്ധീന്‍ ഇബ്‌നു സലീം, എന്‍.എം ഇര്‍ഷാദ് അസ്ലം, ഷമീര്‍ തച്ചമ്പാറ, സുല്‍ഫീ ക്കര്‍ പാലക്കാഴി, സാജിദ് പുതുനഗരം, നൗഫല്‍ കളത്തിങ്ങല്‍, അഷ്റഫ് അല്‍ ഹികമി, ഷമീര്‍ വാഴമ്പുറം തുടങ്ങിയവര്‍ സംസാ രിച്ചു.